കെ.പി.സി.സിയുടെ പ്രക്ഷോഭയാത്രക്ക് വൈകിട്ട് തുടക്കമാവും; കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ കാസര്‍കോട്ട്

കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ കെ.പി.സി.സിയുടെ നേതൃത്വത്തിലുള്ള ജനകീയപ്രക്ഷോഭയാത്ര- സമരാഗ്നിക്ക് ഇന്ന് വൈകിട്ട് കാസര്‍കോട്ട് തുടക്കമാകും. കെ.പി. സി.സി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷനേതാവ് വി. ഡി സതീശനുമാണ് പ്രക്ഷോഭയാത്ര നയിക്കുന്നത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എ.ഐ.സി. സി ജനറല്‍ സെക്രട്ടറി കെ .സി വേണുഗോപാല്‍ എം. പി ഉദ്ഘാടനം നിര്‍വ്വഹിക്കും. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കോണ്‍ഗ്രസിന്റെ ദേശീയ, സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെ കാസര്‍കോട്ടെത്തിയിരിക്കുകയാണ്.കേരളത്തിന്റെ ചുമതല വഹിക്കുന്ന എ.ഐ. സി.സി ജനറല്‍ […]

കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ കെ.പി.സി.സിയുടെ നേതൃത്വത്തിലുള്ള ജനകീയപ്രക്ഷോഭയാത്ര- സമരാഗ്നിക്ക് ഇന്ന് വൈകിട്ട് കാസര്‍കോട്ട് തുടക്കമാകും. കെ.പി. സി.സി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷനേതാവ് വി. ഡി സതീശനുമാണ് പ്രക്ഷോഭയാത്ര നയിക്കുന്നത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എ.ഐ.സി. സി ജനറല്‍ സെക്രട്ടറി കെ .സി വേണുഗോപാല്‍ എം. പി ഉദ്ഘാടനം നിര്‍വ്വഹിക്കും. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കോണ്‍ഗ്രസിന്റെ ദേശീയ, സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെ കാസര്‍കോട്ടെത്തിയിരിക്കുകയാണ്.
കേരളത്തിന്റെ ചുമതല വഹിക്കുന്ന എ.ഐ. സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, ശശി തരൂര്‍ എം.പി, കൊടിക്കുന്നില്‍ സുരേഷ് എം .പി, എം.എം ഹസന്‍, കെ. മുരളീധരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉള്‍പ്പടെയുള്ള ദേശീയ -സംസ്ഥാന നേതാക്കളും എം.പിമാരും എം. എല്‍.എമാരും അടക്കമുള്ളവരാണ് കാസര്‍കോട്ട് എത്തിക്കൊണ്ടിരിക്കുന്നത്. സമ്മേളനത്തില്‍ കാല്‍ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. നാളെ രാവിലെ 10ന് കാസര്‍കോട് മുനിസിപ്പല്‍ മിനി കോണ്‍ ഫറന്‍സ് ഹാളില്‍ സമൂഹത്തിലെ ദുരിതമനുഭവിക്കുന്ന വിവിധ മേഖലകളിലെ സാധാരണക്കാരായ ജനങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ സംവദിക്കും. ഇവരുടെ പ്രശ്നങ്ങള്‍ കേട്ട് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

Related Articles
Next Story
Share it