കെ.പി.സി.സിയുടെ ഡി.ജി.പി ഓഫീസ് മാര്‍ച്ച് അക്രമാസക്തമായി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നടന്നുവരുന്ന പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം ഇന്ന് ഉച്ചയോടെ ഡി.ജി.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയതും തലസ്ഥാന നഗരിയില്‍ ഏറെനേരം പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള തെരുവ് യുദ്ധം അരങ്ങേറിയതും.പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതിനെ തുടര്‍ന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി.സുധാകരന്‍ സംസാരിച്ച ശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് ബാരിക്കേടിന് […]

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നടന്നുവരുന്ന പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം ഇന്ന് ഉച്ചയോടെ ഡി.ജി.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.
പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയതും തലസ്ഥാന നഗരിയില്‍ ഏറെനേരം പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള തെരുവ് യുദ്ധം അരങ്ങേറിയതും.
പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതിനെ തുടര്‍ന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി.
സുധാകരന്‍ സംസാരിച്ച ശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് ബാരിക്കേടിന് സമീപം തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസിന്റെ കണ്ണീര്‍ വാതക പ്രയോഗം ഉണ്ടായത്.
തുടര്‍ന്ന് പ്രവര്‍ത്തകര്‍ തിരിച്ചടിക്ക് ഒരുങ്ങിയപ്പോള്‍ പൊലീസ് റോഡില്‍ ഇറങ്ങി ഇവരെ ഓടിച്ചു.
പലരും റോഡില്‍ വീണ് കിടക്കുന്നത് കാണാമായിരുന്നു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

Related Articles
Next Story
Share it