കെ.പി.സി.സി. സമരാഗ്നി ജാഥ; ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു

കാസര്‍കോട്: സര്‍ക്കാരിനെതിരെ കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സംസ്ഥാനതല ജാഥ 'സമരാഗ്‌നി' വിജയമാക്കുന്നതിന് വേണ്ടി ഡി.സി.സി ഓഫിസില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചുജനകീയ സമരത്തെ അടിച്ചമര്‍ത്തുകയും സമരത്തിന് നേതൃത്വം കൊടുക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടം ഉള്‍പ്പെടെയുള്ള നേതാക്കളെ ജാമ്യമില്ലാത്ത കള്ളക്കേസുകളില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം തുടരുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ […]

കാസര്‍കോട്: സര്‍ക്കാരിനെതിരെ കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സംസ്ഥാനതല ജാഥ 'സമരാഗ്‌നി' വിജയമാക്കുന്നതിന് വേണ്ടി ഡി.സി.സി ഓഫിസില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു
ജനകീയ സമരത്തെ അടിച്ചമര്‍ത്തുകയും സമരത്തിന് നേതൃത്വം കൊടുക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടം ഉള്‍പ്പെടെയുള്ള നേതാക്കളെ ജാമ്യമില്ലാത്ത കള്ളക്കേസുകളില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം തുടരുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.
ഫെബ്രവരിയില്‍ കാസര്‍കോട് നിന്നും ആരംഭിക്കുന്ന സംസ്ഥാനതല ജാഥ 'സമരാഗ്‌നി' വിജയിപ്പിക്കുന്നതിന് വേണ്ടി ബ്ലോക്ക്, മണ്ഡലം, ബൂത്ത് തലം വരെ സംഘാട സമിതി രൂപീകരിച്ചു.
യോഗം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ഭാരവാഹികളായ എന്‍. സുബ്രഹ്‌മണ്യന്‍, അഡ്വ. സോണി സെബാസ്റ്റ്യന്‍, അഡ്വ. പി.എം നിയാസ്, മുന്‍ ഡി.സി.സി പ്രസിഡണ്ടുമാരായ കെ.പി കുഞ്ഞിക്കണ്ണന്‍, ഹക്കീം കുന്നില്‍, കെ.പി.സി.സി മെമ്പര്‍മാരായ കെ. നീലകണ്ഠന്‍, പി.എ അഷ്റഫ്അലി, കരിമ്പില്‍ കൃഷ്ണന്‍, മീനാക്ഷി ബാലകൃഷ്ണന്‍, ശാന്തമ്മ ഫിലിപ്പ്, ഡി.സി.സി ഭാരവാഹികളായ പിജി ദേവ്, എം.സി പ്രഭാകരന്‍, കരുണ്‍ താപ്പ, വി.ആര്‍ വിദ്യാസാഗര്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, സി.വി ജെയിംസ്, പി.വി സുരേഷ്, സോമശേഖര ഷേണി, ടോമി പ്ലാച്ചേരി, കെ.വി സുധാകരന്‍, മാമുനി വിജയന്‍, കെ.പി പ്രകാശന്‍, സെബാസ്റ്റ്യന്‍ പതാലി, ഗീത കൃഷ്ണന്‍, ധന്യ സുരേഷ്, സുന്ദര ആരിക്കാടി, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, ബ്ലോക്ക് പ്രസിഡണ്ടുമാരായ കെ.വി വിജയന്‍, മഡിയന്‍ ഉണ്ണികൃഷ്ണന്‍, ജോയി ജോസഫ്, മധുസൂദനന്‍ ബാലൂര്‍, കെ,വി ഭക്തവത്സലന്‍, ടി. ഗോപിനാഥന്‍ നായര്‍, വി. ഗോപകുമാര്‍, എന്‍. രാജീവന്‍ നമ്പ്യാര്‍, ലോകനാഥ ഷെട്ടി, ഡി.എം.കെ മുഹമ്മദ് സംസാരിച്ചു
രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ചെയര്‍മാനും ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ ജനറല്‍ കണ്‍വീനറുമായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.

Related Articles
Next Story
Share it