കെ.പി.സി.സി സെക്രട്ടറിമാര്‍; ജില്ലയില്‍ നിന്നുള്ള നാലുപേരെ നിലനിര്‍ത്തി
കാഞ്ഞങ്ങാട്: കെ.പി.സി.സി. പുതിയ സെക്രട്ടറിമാരെ നിയമിച്ചപ്പോള്‍ ജില്ലയില്‍ നിന്ന് നേരത്തെയുണ്ടായിരുന്ന നാലുപേരും വീണ്ടും ലിസ്റ്റില്‍ ഇടം നേടി. പുന:സംഘടനയുടെ തുടര്‍ച്ചയായാണ് ഇന്നലെ കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ സെക്രട്ടറിമാരെ നാമനിര്‍ദ്ദേശം ചെയ്തത്. എം. അസിനാര്‍, കെ. നീലകണ്ഠന്‍, അഡ്വ. ബി. സുബയ്യ റായ്, സി. ബാലകൃഷ്ണന്‍ എന്നിവരാണ് വീണ്ടും കെ.പി.സി.സി സെക്രട്ടറിമാരായത്. ഇവരില്‍ നീലകണ്ഠന്‍, സുബയ്യ റായ്, ബാലകൃഷ്ണന്‍ എന്നിവര്‍ കെ.പി.സി.സി അംഗങ്ങള്‍ കൂടിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കെ.പി.സി.സിയുടെ പുന:സംഘടന ഏതാണ്ട് പൂര്‍ത്തിയായത്. എന്നാല്‍ ഡി.സി.സി […]

കാഞ്ഞങ്ങാട്: കെ.പി.സി.സി. പുതിയ സെക്രട്ടറിമാരെ നിയമിച്ചപ്പോള്‍ ജില്ലയില്‍ നിന്ന് നേരത്തെയുണ്ടായിരുന്ന നാലുപേരും വീണ്ടും ലിസ്റ്റില്‍ ഇടം നേടി. പുന:സംഘടനയുടെ തുടര്‍ച്ചയായാണ് ഇന്നലെ കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ സെക്രട്ടറിമാരെ നാമനിര്‍ദ്ദേശം ചെയ്തത്. എം. അസിനാര്‍, കെ. നീലകണ്ഠന്‍, അഡ്വ. ബി. സുബയ്യ റായ്, സി. ബാലകൃഷ്ണന്‍ എന്നിവരാണ് വീണ്ടും കെ.പി.സി.സി സെക്രട്ടറിമാരായത്. ഇവരില്‍ നീലകണ്ഠന്‍, സുബയ്യ റായ്, ബാലകൃഷ്ണന്‍ എന്നിവര്‍ കെ.പി.സി.സി അംഗങ്ങള്‍ കൂടിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കെ.പി.സി.സിയുടെ പുന:സംഘടന ഏതാണ്ട് പൂര്‍ത്തിയായത്. എന്നാല്‍ ഡി.സി.സി ഭാരവാഹികളുടെ പുന:സംഘടന ഇനിയും നടന്നിട്ടില്ല. ഡി.സി.സി പ്രസിഡണ്ട് ചുമതലയേറ്റ് രണ്ട് വര്‍ഷം പിന്നിടുമ്പോഴും പുതിയ ഭാരവാഹികളെ നിയമിച്ചിട്ടില്ല. പഴയ ഭാരവാഹികള്‍ തുടരുകയാണ്. എ.ഐ.സി.സി യുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സെക്രട്ടറിമാരെ നിയമിച്ചതെന്ന് കെ.പി.സി.സിയുടെ അറിയിപ്പിലുണ്ട്.