തെക്കന്‍ കേരളത്തെ കുറിച്ചുള്ള പരാമര്‍ശം പിന്‍വലിച്ച് കെപിസിസി അധ്യക്ഷന്‍

തിരുവനന്തപുരം: തെക്കന്‍ കേരളത്തെ കുറിച്ചുള്ള പരാമര്‍ശം പിന്‍വലിച്ച് കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്‍. നാട്ടില്‍ കുട്ടിക്കാലത്ത് കേട്ട ഒരു കഥ ആവര്‍ത്തിക്കുക മാത്രമാണ് ഉണ്ടായത്. ഇതിനു പിന്നില്‍ ദുരുദ്ദേശ്യമില്ല. തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കേരളത്തിലെ മലബാര്‍ മേഖലയെ പുകഴ്ത്തിയും തെക്കന്‍ കേരളത്തെ കുറ്റപ്പെടുത്തിയും കെ സുധാകരന്‍ മറുപടി നല്‍കിയത്. തെക്കന്‍ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള വ്യത്യാസം എന്താണെന്നായിരുന്നു ചോദ്യം. ഇതിന് നല്‍കിയ […]

തിരുവനന്തപുരം: തെക്കന്‍ കേരളത്തെ കുറിച്ചുള്ള പരാമര്‍ശം പിന്‍വലിച്ച് കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്‍. നാട്ടില്‍ കുട്ടിക്കാലത്ത് കേട്ട ഒരു കഥ ആവര്‍ത്തിക്കുക മാത്രമാണ് ഉണ്ടായത്. ഇതിനു പിന്നില്‍ ദുരുദ്ദേശ്യമില്ല. തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കേരളത്തിലെ മലബാര്‍ മേഖലയെ പുകഴ്ത്തിയും തെക്കന്‍ കേരളത്തെ കുറ്റപ്പെടുത്തിയും കെ സുധാകരന്‍ മറുപടി നല്‍കിയത്. തെക്കന്‍ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള വ്യത്യാസം എന്താണെന്നായിരുന്നു ചോദ്യം. ഇതിന് നല്‍കിയ മറുപടിയിലാണ് കെ സുധാകരന്‍ രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദാഹരിച്ചത്.
ശശി തരൂരിനെ മോശക്കാരനാക്കി താന്‍ പരാമര്‍ശം നടത്തിയിട്ടില്ലെന്നും തരൂരിന് പരിചയക്കുറവ് ഉണ്ടെന്ന് മാത്രമാണ് പറഞ്ഞതെന്നും ട്രെയിനിയാണെന്ന് പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ തിരുവനന്തപുരത്ത് വിശദീകരിച്ചു.

Related Articles
Next Story
Share it