യു.ഡി.എഫ് കണ്‍വീനറെ തള്ളി കെ.പി.സി.സി പ്രസിഡണ്ട്; അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ പദ്ധതി പിരിച്ചുവിടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കാസര്‍കോട്: യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ പദ്ധതി പിരിച്ചുവിടില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. പുതിയ കക്ഷികളെ ഉള്‍പ്പെടുത്തി യു.ഡി.എഫിനെ വിപുലീകരിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്നും ഇന്ന് രാവിലെ കാസര്‍കോട് ഡി.സി.സി ഓഫീസില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അധികാരത്തില്‍ എത്തിയാല്‍ ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍ നേരത്തെ നടത്തിയ പ്രസ്താവനയെ തള്ളിക്കൊണ്ടാണ് ലൈഫ് മിഷനെ കുറിച്ച് കോണ്‍ഗ്രസിന് കൃത്യമായ അഭിപ്രായമുണ്ടെന്നും ഒരിക്കലും പിരിച്ചുവിടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞത്. ലൈഫ് മിഷനിലെ അഴിമതി സംബന്ധിച്ച് […]

കാസര്‍കോട്: യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ പദ്ധതി പിരിച്ചുവിടില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍.
പുതിയ കക്ഷികളെ ഉള്‍പ്പെടുത്തി യു.ഡി.എഫിനെ വിപുലീകരിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്നും ഇന്ന് രാവിലെ കാസര്‍കോട് ഡി.സി.സി ഓഫീസില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അധികാരത്തില്‍ എത്തിയാല്‍ ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍ നേരത്തെ നടത്തിയ പ്രസ്താവനയെ തള്ളിക്കൊണ്ടാണ് ലൈഫ് മിഷനെ കുറിച്ച് കോണ്‍ഗ്രസിന് കൃത്യമായ അഭിപ്രായമുണ്ടെന്നും ഒരിക്കലും പിരിച്ചുവിടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞത്. ലൈഫ് മിഷനിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
എന്‍.സി.പിയിലെ ഒരു വിഭാഗവും പി.സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള വിഭാഗവും യു.ഡി.എഫില്‍ ചേരുമെന്ന പ്രചാരണത്തോട് പ്രതികരിച്ചുകൊണ്ടാണ്, മുന്നണി വിപുലീകരണം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞത്.
യു.ഡി.എഫില്‍ ചേരുന്ന കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പി.സി ജോര്‍ജ് തന്നെ സമീപിച്ചിട്ടില്ല. എന്‍.സി.പി ഇപ്പോഴും എല്‍.ഡി.എഫില്‍ തന്നെയാണുള്ളത്-അദ്ദേഹം പറഞ്ഞു. നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളില്‍ യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കും. തദ്ദേശതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മത്സരിപ്പിച്ചതിനെക്കാള്‍ കൂടുതല്‍ യുവതീയുവാക്കളെ നിര്‍ത്തിയത് യു.ഡി.എഫാണ്-മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it