കര്‍ണാടകയില്‍ കൊണ്ടുവരുന്ന ഗോവധനിരോധനബില്‍ രാഷ്ട്രീയതട്ടിപ്പ്, പശു ഇറച്ചി വില്‍പ്പന നടത്തി പണം കൊയ്യുന്നത് ബി.ജെ.പിക്കാര്‍; രൂക്ഷവിമര്‍ശനവുമായി ഡി.കെ ശിവകുമാര്‍

ബംഗളൂരു: നിയമസഭാ സമ്മേളനത്തില്‍ ഗോവധ നിരോധനം സംബന്ധിച്ച ബില്‍ അവതരിപ്പിക്കാനുള്ള ഭരണകക്ഷിയായ ബി.ജെ.പിയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഡി.കെ ശിവകുമാര്‍. ഗോവധനിരോധന വിഷയം ബി.ജെ.പി ഉന്നയിക്കുന്നത് അവര്‍ക്ക് രാഷ്ട്രീയമായി പ്രയോജനം ലഭിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ഈ നിയമം നടപ്പാക്കുന്നതിനോട് അവര്‍ക്ക് താത്പര്യമില്ല. കോണ്‍ഗ്രസ് ഇതിനെ വൈകാരിക പ്രശ്‌നമോ രാഷ്ട്രീയ പ്രശ്‌നമോ ആയി കാണുന്നില്ല. രാഷ്ട്രീയമായി പ്രയോജനപ്പെടുമെന്ന രീതിയിലല്ല കോണ്‍ഗ്രസ് ഇതിനെ സമീപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗോമാംസം കയറ്റുമതി […]

ബംഗളൂരു: നിയമസഭാ സമ്മേളനത്തില്‍ ഗോവധ നിരോധനം സംബന്ധിച്ച ബില്‍ അവതരിപ്പിക്കാനുള്ള ഭരണകക്ഷിയായ ബി.ജെ.പിയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഡി.കെ ശിവകുമാര്‍. ഗോവധനിരോധന വിഷയം ബി.ജെ.പി ഉന്നയിക്കുന്നത് അവര്‍ക്ക് രാഷ്ട്രീയമായി പ്രയോജനം ലഭിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ഈ നിയമം നടപ്പാക്കുന്നതിനോട് അവര്‍ക്ക് താത്പര്യമില്ല. കോണ്‍ഗ്രസ് ഇതിനെ വൈകാരിക പ്രശ്‌നമോ രാഷ്ട്രീയ പ്രശ്‌നമോ ആയി കാണുന്നില്ല. രാഷ്ട്രീയമായി പ്രയോജനപ്പെടുമെന്ന രീതിയിലല്ല കോണ്‍ഗ്രസ് ഇതിനെ സമീപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗോമാംസം കയറ്റുമതി ചെയ്ത് പണമുണ്ടാക്കുന്നത് ബി.ജെ.പി നേതാക്കളാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ ഇറച്ചി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അവരെ സംബന്ധിച്ചിടത്തോളം ഗോമാംസം കയറ്റുമതിയും പശു കശാപ്പും ഒരു തിരഞ്ഞെടുപ്പ് പ്രശ്നമായി മാറുന്നു. അതില്‍ കൂടുതലൊന്നുമില്ല. ഗോവധം സംബന്ധിച്ച് കര്‍ണാടകയില്‍ പുതിയ നിയമം കൊണ്ടുവരേണ്ട ആവശ്യമില്ല. കാരണം സംസ്ഥാനത്ത് പശു കശാപ്പ് വിരുദ്ധ നിയമം നിലവിലുണ്ടെന്ന് ശിവകുമാര്‍ വ്യക്തമാക്കി.
വിവിധ കര്‍ഷക സംഘടനകളുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഭാരത ബന്ദിന് ശിവകുമാര്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. കര്‍ഷകരുടെയും തൊഴിലാളികളുടെയും ഒപ്പുകളുള്ള കത്തുകള്‍ രാഷ്ട്രപതിക്ക് അയക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it