അപമാനഭാരം സഹിച്ച് തുടരാനാകില്ല; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് കെ പി സി സി അംഗം; പി മോഹന്‍രാജ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

പത്തനംതിട്ട: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കെ പി സി സി അംഗം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. മുന്‍ ഡിസിസി പ്രസിഡന്റും പത്തനംതിട്ടയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ പി മോഹന്‍രാജ് ആണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നതായി അറിയിച്ചത്. അപമാനഭാരം സഹിച്ച് തുടരാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ആറന്മുള സീറ്റ് വാഗ്ദാനം നല്‍കി തന്നെ കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നും അപമാനഭാരത്താല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുകയാണെന്നും പി മോഹന്‍രാജ് ആരോപിച്ചു. ആറന്‍മുളയില്‍ മല്‍സരിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തി വരികയായിരുന്നു. ഇതിനിടയില്‍ ശനിയാഴ്ച വൈകീട്ടോടെയാണ് ആറന്‍മുളയില്‍ തനിക്ക് […]

പത്തനംതിട്ട: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കെ പി സി സി അംഗം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. മുന്‍ ഡിസിസി പ്രസിഡന്റും പത്തനംതിട്ടയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ പി മോഹന്‍രാജ് ആണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നതായി അറിയിച്ചത്. അപമാനഭാരം സഹിച്ച് തുടരാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആറന്മുള സീറ്റ് വാഗ്ദാനം നല്‍കി തന്നെ കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നും അപമാനഭാരത്താല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുകയാണെന്നും പി മോഹന്‍രാജ് ആരോപിച്ചു. ആറന്‍മുളയില്‍ മല്‍സരിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തി വരികയായിരുന്നു. ഇതിനിടയില്‍ ശനിയാഴ്ച വൈകീട്ടോടെയാണ് ആറന്‍മുളയില്‍ തനിക്ക് അവസരം ലഭിക്കില്ലെന്ന് അറിഞ്ഞത്. കഴിഞ്ഞ കോന്നി ഉപതിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് എം പിയും പ്രമാടം പഞ്ചായത്ത് പ്രസിഡന്റായിരുന്ന റോബിന്‍ പീറ്ററും തന്നെ കാലുവാരി തന്നെ തോല്‍പ്പിക്കുകയായിരുന്നുവെന്നും, കോന്നിയില്‍ തന്നെ പരാജയപ്പെടുത്താന്‍ കാരണമായ ആള്‍ക്ക് തന്നെ സീറ്റ് നല്‍കിയത് അപമാനിക്കല്‍ ആണെന്നും മോഹന്‍ രാജ് പറഞ്ഞു.

മറ്റൊരു പാര്‍ട്ടിയിലേക്ക് ഇല്ലെന്നും മോഹന്‍രാജ് പറഞ്ഞു. ആറന്മുള നിയോജക മണ്ഡലത്തില്‍ കഴിഞ്ഞതവണ പരാജയപ്പെട്ട കെ പി സി സി ജനറല്‍ സെക്രട്ടറിയും മുന്‍ എം എല്‍ എയുമായ ശിവദാസന്‍ നായര്‍ തന്നെയാണ് ഇത്തവണയും യു ഡി എഫ് സ്ഥാനാര്‍ഥി. ശിവദാസന്‍ നായരെ പരാജയപ്പെടുത്തിയ സി പി എമ്മിലെ വീണ ജോര്‍ജ് തന്നെയാണ് ഇത്തവണയും എല്‍ ഡി എഫ് സ്ഥാനാര്‍ഥി.

Related Articles
Next Story
Share it