കെ.പി.എയുടെ ആഭിമുഖ്യത്തില്‍ തല്‍സമയ ഉദ്യം രജിസ്‌ട്രേഷന്‍ വെബിനാര്‍ സംഘടിപ്പിച്ചു

കാസര്‍കോട്: കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തല്‍സമയ ഉദ്യം രജിസ്‌ട്രേഷന്‍ വെബിനാര്‍ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് വൈ. വിജയന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.എ മുഖ്യ ഉപദേഷ്ടാവ് അഗസ്റ്റിന്‍ മുഖ്യാതിഥിയായി. ഓള്‍ ഇന്ത്യാ ഫെഡറേഷന്‍ ജി.ബി. മെമ്പര്‍ സിബി കൊടിയംകുന്നേല്‍ സെഷന്‍ കൈകാര്യം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുജീബ് അഹ്‌മദ് അധ്യക്ഷത വഹിച്ചു. എം.എസ്.എം.ഇ. അസി. ഡയറക്ടര്‍മാരായ കെ. ആര്‍. കൃഷ്ണകുമാര്‍, വിശേഷ് അഗര്‍വാള്‍, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ കെ. വിനയരാജ്, എം. ജയറാം, […]

കാസര്‍കോട്: കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തല്‍സമയ ഉദ്യം രജിസ്‌ട്രേഷന്‍ വെബിനാര്‍ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് വൈ. വിജയന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.എ മുഖ്യ ഉപദേഷ്ടാവ് അഗസ്റ്റിന്‍ മുഖ്യാതിഥിയായി. ഓള്‍ ഇന്ത്യാ ഫെഡറേഷന്‍ ജി.ബി. മെമ്പര്‍ സിബി കൊടിയംകുന്നേല്‍ സെഷന്‍ കൈകാര്യം ചെയ്തു.
ജില്ലാ പ്രസിഡണ്ട് മുജീബ് അഹ്‌മദ് അധ്യക്ഷത വഹിച്ചു. എം.എസ്.എം.ഇ. അസി. ഡയറക്ടര്‍മാരായ കെ. ആര്‍. കൃഷ്ണകുമാര്‍, വിശേഷ് അഗര്‍വാള്‍, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ കെ. വിനയരാജ്, എം. ജയറാം, കെ.പി.എ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് പുരുഷോത്തമന്‍, കാസര്‍കോട് ജില്ലാ ട്രഷറര്‍ ടി.പി. അശോക് കുമാര്‍, എന്‍. കേളുനമ്പ്യാര്‍, രാജാറാം പെര്‍ള, കെ പ്രഭാകരൻ, ഉദയകുമാർ, സുധീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി അജയകുമാര്‍ സ്വാഗതവും കണ്ണൂര്‍ ജില്ലാ സെക്രട്ടറി സുജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it