ഹരിത വിഷയത്തില്‍ വാതിലടയ്ക്കാനായിട്ടില്ല; നീതി തേടി വരുന്നവര്‍ക്ക് നീതി ഉറപ്പാക്കണമെന്ന് കെ പി എ മജീദ്
മലപ്പുറം: എം.എസ്.എഫില്‍ ഉയര്‍ന്നുവന്ന ഹരിത വിഷയത്തില്‍ നീതി തേടി വരുന്നവര്‍ക്ക് മുന്നില്‍ വാതില്‍ കൊട്ടിയടയ്ക്കാനായിട്ടില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ പി എ മജീദ്. ചര്‍ച്ചയുടെ വാതിലുകള്‍ ഇനിയും അടഞ്ഞിട്ടില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി. ഏത് വിഷയവും ഇനിയും ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി ഒരുക്കമാണ്. നിരന്തര ചര്‍ച്ചകളിലൂടെയും നീതിപൂര്‍വ്വകമായ പരിഹാരങ്ങളിലൂടെയുമാണ് മുസ്ലിംലീഗ് വളര്‍ച്ചയുടെ പാതകള്‍ പിന്നിട്ടതെന്നും നീതി തേടി വരുന്നവര്‍ക്ക് നീതി ഉറപ്പാക്കലാണ് പാര്‍ട്ടിയുടെ പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു. ഹരിത നേതാക്കള്‍ക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയതിന് എം എസ് […]
മലപ്പുറം: എം.എസ്.എഫില്‍ ഉയര്‍ന്നുവന്ന ഹരിത വിഷയത്തില്‍ നീതി തേടി വരുന്നവര്‍ക്ക് മുന്നില്‍ വാതില്‍ കൊട്ടിയടയ്ക്കാനായിട്ടില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ പി എ മജീദ്. ചര്‍ച്ചയുടെ വാതിലുകള്‍ ഇനിയും അടഞ്ഞിട്ടില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി. ഏത് വിഷയവും ഇനിയും ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി ഒരുക്കമാണ്. നിരന്തര ചര്‍ച്ചകളിലൂടെയും നീതിപൂര്‍വ്വകമായ പരിഹാരങ്ങളിലൂടെയുമാണ് മുസ്ലിംലീഗ് വളര്‍ച്ചയുടെ പാതകള്‍ പിന്നിട്ടതെന്നും നീതി തേടി വരുന്നവര്‍ക്ക് നീതി ഉറപ്പാക്കലാണ് പാര്‍ട്ടിയുടെ പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു. ഹരിത നേതാക്കള്‍ക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയതിന് എം എസ് […]
മലപ്പുറം: എം.എസ്.എഫില്‍ ഉയര്‍ന്നുവന്ന ഹരിത വിഷയത്തില്‍ നീതി തേടി വരുന്നവര്‍ക്ക് മുന്നില്‍ വാതില്‍ കൊട്ടിയടയ്ക്കാനായിട്ടില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ പി എ മജീദ്. ചര്‍ച്ചയുടെ വാതിലുകള്‍ ഇനിയും അടഞ്ഞിട്ടില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി. ഏത് വിഷയവും ഇനിയും ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി ഒരുക്കമാണ്. നിരന്തര ചര്‍ച്ചകളിലൂടെയും നീതിപൂര്‍വ്വകമായ പരിഹാരങ്ങളിലൂടെയുമാണ് മുസ്ലിംലീഗ് വളര്‍ച്ചയുടെ പാതകള്‍ പിന്നിട്ടതെന്നും നീതി തേടി വരുന്നവര്‍ക്ക് നീതി ഉറപ്പാക്കലാണ് പാര്‍ട്ടിയുടെ പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു.
ഹരിത നേതാക്കള്‍ക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയതിന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ മുസ്ലിം ലീഗിന് നല്‍കിയ പരാതിയില്‍ നീതി ലഭിക്കാത്തതിനെ തുടര്‍ന്ന് പണ്‍കുട്ടികള്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതോടെയാണ് വിഷയം മുസ്ലിം ലീഗ് ഗൗരവമായി എടുക്കുന്നത്. പരാതി പിന്‍വലിക്കാന്‍ ലീഗ് നേതാക്കള്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയെങ്കിലും തയ്യാറാവാത്തതോടെ ഹരിത കമ്മിറ്റിയെ ആദ്യം മരവിപ്പിക്കുകയും പിന്നീട് ആ കമ്മിറ്റിയെ പിരിച്ചുവിട്ട് പരാതിയില്‍ ഒപ്പുവെച്ചവരെ തഴഞ്ഞ് പുതിയ കമ്മിറ്റി രൂപീകരിക്കുകയുമായിരുന്നു. പിന്നാലെ പരാതി നല്‍കിയ പെണ്‍കുട്ടികളോടൊപ്പം നിന്ന അഡ്വ. ഫാത്തിമ തഹ്ലിയയെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതോടെ മുന്‍ ഹരിത നേതാക്കള്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വ്യക്തമായി പൊതുസമൂഹത്തോട് വിവരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് വലിയ പിന്തുണയാണ് ഈ പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്നത്. ഇതിന് പിന്നാലെയാണ് കെ പി എ മജീദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എല്ലാ പ്രശ്‌നത്തിനും കാരണം സാദിഖലി ശിഹാബ് തങ്ങളാണെന്ന് ആരോപിക്കുന്ന മുന്‍ ഭരവാഹിയായ എം ഷിഫയുടെ കുറിപ്പും വൈറലായിരുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എം.എസ്.എഫ് ഹരിതയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പൊതു സമൂഹത്തില്‍ ചര്‍ച്ചയാവുകയും മുസ്ലിംലീഗിനെതിരെ നെഗറ്റീവ് കാമ്പയിന് എതിരാളികള്‍ അത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് അതീവ ഹൃദയ വേദനയോടെയാണ് ഞാനുള്‍പ്പെടെ ഓരോ പ്രവര്‍ത്തകനും നോക്കിക്കാണുന്നത്. ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ അതീവ ദുഃഖിതനാണ്. ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകുമ്പോള്‍ ഒരുമിച്ചിരുന്ന് പരിഹരിക്കുകയാണ് വേണ്ടത്.
മുസ്ലിംലീഗിന്റെ ആശയാദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകളെയും കേള്‍ക്കാനും പരിഗണിക്കാനും കഴിയുന്ന പ്രസ്ഥാനമാണിത്. നീതി തേടി വരുന്നവര്‍ക്ക് നീതി ഉറപ്പാക്കലാണ് പാര്‍ട്ടിയുടെ പാരമ്പര്യം. ഒരു ചര്‍ച്ചയുടെയും വാതിലുകള്‍ അടഞ്ഞിട്ടില്ല. ഏത് വിഷയവും ഇനിയും ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി ഒരുക്കമാണ്. നിരന്തര ചര്‍ച്ചകളിലൂടെയും നീതിപൂര്‍വ്വകമായ പരിഹാരങ്ങളിലൂടെയുമാണ് മുസ്ലിംലീഗ് വളര്‍ച്ചയുടെ പാതകള്‍ പിന്നിട്ടത്. നേതാക്കളും പ്രവര്‍ത്തകരും ക്ഷമിച്ചും സഹിച്ചും നിലകൊണ്ടതിന്റെ ഫലമായിട്ടാണ് അഭിമാനകരമായ നേട്ടങ്ങള്‍ നാം സ്വന്തമാക്കിയത്. ഈ ആദര്‍ശ പതാക മുറുകെ പിടിച്ച്, പരസ്പരം സ്നേഹവും ബഹുമാനവും നിലനിര്‍ത്തി നമുക്ക് മുന്നേറാം.