ബദിയടുക്കയില്‍ രണ്ടിടങ്ങളില്‍ കോഴിയങ്കം; 12 പേര്‍ അറസ്റ്റില്‍, ആറ് അങ്കക്കോഴികള്‍ കസ്റ്റഡിയില്‍

ബദിയടുക്ക: ബദിയടുക്ക വിദ്യാഗിരിയില്‍ രണ്ടിടങ്ങളില്‍ കോഴിയങ്കം. 12 പേര്‍ അറസ്റ്റിലായി. ആറ് അങ്കകോഴികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 3630 രൂപ പിടിച്ചെടുത്തു. ബദിയടുക്ക എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ വിദ്യാഗിരി കടാറിലും വിദ്യാഗിരി പീലിത്തടുക്കയിലും നടത്തിയ പരിശോധനയിലാണ് കോഴിയങ്കം പിടിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കടാറില്‍ വെച്ച് കുമ്പഡാജെയിലെ ഉദയകുമാര്‍ (28), നവീന്‍ (33), പെരഡാലയിലെ സന്ദീപ് (27), ദുര്‍ഗാപ്രസാദ് (26), ബദിയടുക്കയിലെ നവീന്‍ (19), ബെളിഞ്ചയിലെ കൊഗ്ഗു (41) എന്നിവരേയും പീലിത്തടുക്കയില്‍ വെച്ച് പെരഡാലയിലെ ജഗദീഷ് […]

ബദിയടുക്ക: ബദിയടുക്ക വിദ്യാഗിരിയില്‍ രണ്ടിടങ്ങളില്‍ കോഴിയങ്കം. 12 പേര്‍ അറസ്റ്റിലായി. ആറ് അങ്കകോഴികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 3630 രൂപ പിടിച്ചെടുത്തു. ബദിയടുക്ക എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ വിദ്യാഗിരി കടാറിലും വിദ്യാഗിരി പീലിത്തടുക്കയിലും നടത്തിയ പരിശോധനയിലാണ് കോഴിയങ്കം പിടിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
കടാറില്‍ വെച്ച് കുമ്പഡാജെയിലെ ഉദയകുമാര്‍ (28), നവീന്‍ (33), പെരഡാലയിലെ സന്ദീപ് (27), ദുര്‍ഗാപ്രസാദ് (26), ബദിയടുക്കയിലെ നവീന്‍ (19), ബെളിഞ്ചയിലെ കൊഗ്ഗു (41) എന്നിവരേയും പീലിത്തടുക്കയില്‍ വെച്ച് പെരഡാലയിലെ ജഗദീഷ് ഷെട്ടി (52), വിദ്യാഗിരിയിലെ മനോഹര (26), ബജകുഡ്‌ലുവിലെ സുരേഷ് (46), വിദ്യാഗിരിയിലെ ആനന്ദ (40), മഞ്ചുനാഥ (28), ചന്ദ്രശേഖര (32) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കോവിഡ് നിയന്ത്രണം ലംഘിച്ചതിനും കേസെടുത്തിട്ടുണ്ട്.

Related Articles
Next Story
Share it