കോഴിക്കോട്ട് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിപ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി

കോഴിക്കോട്: 12 വയസുകാരന്‍ നിപ വൈറസ് ബാധിച്ച് മരിച്ചതിന് പിന്നാലെ കോഴിക്കോട്ട് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിപ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി. മരിച്ച കുട്ടിയെ ശുശ്രൂശിച്ചവര്‍ക്കാണ് ലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യ ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കല്‍ കോളജിലേയും ഓരോ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ലക്ഷണങ്ങളുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യം പനിയെ തുടര്‍ന്ന് ചികിത്സയ്ക്കെത്തിച്ച സ്വകാര്യ ക്ലിനിക്കില്‍ കുട്ടിയുമായി ഒമ്പത് പേര്‍ക്ക് സമ്പര്‍ക്കമുണ്ട്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും കുട്ടിയെ ചികിത്സയ്ക്ക് എത്തിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ഏഴോളം പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. […]

കോഴിക്കോട്: 12 വയസുകാരന്‍ നിപ വൈറസ് ബാധിച്ച് മരിച്ചതിന് പിന്നാലെ കോഴിക്കോട്ട് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിപ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി. മരിച്ച കുട്ടിയെ ശുശ്രൂശിച്ചവര്‍ക്കാണ് ലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യ ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കല്‍ കോളജിലേയും ഓരോ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ലക്ഷണങ്ങളുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ആദ്യം പനിയെ തുടര്‍ന്ന് ചികിത്സയ്ക്കെത്തിച്ച സ്വകാര്യ ക്ലിനിക്കില്‍ കുട്ടിയുമായി ഒമ്പത് പേര്‍ക്ക് സമ്പര്‍ക്കമുണ്ട്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും കുട്ടിയെ ചികിത്സയ്ക്ക് എത്തിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ഏഴോളം പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. അവിടെ നിന്നാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും കൊണ്ടുവന്നു. സമ്പര്‍ക്കമുള്ളതില്‍ ഹൈറിസ്‌കില്‍ പെട്ട 20 ഓളം പേരില്‍ രണ്ട് പേര്‍ക്കാണ് രോഗ ലക്ഷണമുള്ളത്. ഹൈറിസ്‌കിലുള്ള 20 പേരെയും നിപ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജില്‍ പ്രത്യേകം തിരിച്ചിട്ടുള്ള വാര്‍ഡിലേക്ക് മാറ്റും.

Related Articles
Next Story
Share it