കാസര്‍കോട് ഒഴിച്ച് രണ്ടിടത്തും ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥികളായി; കോഴിക്കോട് സൗത്തില്‍ അഹ്‌മദ് ദേവര്‍കോവില്‍, വള്ളിക്കുന്നില്‍ എ.പി. അബ്ദുല്‍ വഹാബ്

കാസര്‍കോട്: ഇടതുമുന്നണി ഐ.എന്‍.എല്ലിന് നല്‍കിയ മൂന്ന് സീറ്റുകളില്‍ കാസര്‍കോട്ടൊഴികെ രണ്ടിടത്തും സ്ഥാനാര്‍ത്ഥികളായി. കോഴിക്കോട് സൗത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹ്‌മദ് ദേവര്‍കോവിലും വള്ളിക്കുന്നില്‍ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ.പി. അബ്ദുല്‍ വഹാബും മത്സരിക്കും. കാസര്‍കോട് മണ്ഡലത്തില്‍ ഇപ്പോഴും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ആയിട്ടില്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ അറിഞ്ഞ ശേഷം പ്രഖ്യാപിക്കാനാണ് ആലോചനയെന്ന് അറിയുന്നു. പൊതുസമ്മതനായ ഒരു സ്വതന്ത്രനെ നിര്‍ത്താനാണ് ഐ.എന്‍.എല്‍. ജില്ലാ ഘടകം ആലോചിക്കുന്നത്. എന്നാല്‍ ജില്ലയില്‍ നിന്നു തന്നെയുള്ള ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതാണ് ഉചിതമെന്ന […]

കാസര്‍കോട്: ഇടതുമുന്നണി ഐ.എന്‍.എല്ലിന് നല്‍കിയ മൂന്ന് സീറ്റുകളില്‍ കാസര്‍കോട്ടൊഴികെ രണ്ടിടത്തും സ്ഥാനാര്‍ത്ഥികളായി. കോഴിക്കോട് സൗത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹ്‌മദ് ദേവര്‍കോവിലും വള്ളിക്കുന്നില്‍ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ.പി. അബ്ദുല്‍ വഹാബും മത്സരിക്കും. കാസര്‍കോട് മണ്ഡലത്തില്‍ ഇപ്പോഴും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ആയിട്ടില്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ അറിഞ്ഞ ശേഷം പ്രഖ്യാപിക്കാനാണ് ആലോചനയെന്ന് അറിയുന്നു. പൊതുസമ്മതനായ ഒരു സ്വതന്ത്രനെ നിര്‍ത്താനാണ് ഐ.എന്‍.എല്‍. ജില്ലാ ഘടകം ആലോചിക്കുന്നത്. എന്നാല്‍ ജില്ലയില്‍ നിന്നു തന്നെയുള്ള ഒരു പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതാണ് ഉചിതമെന്ന നിലപാടാണ് സംസ്ഥാന ഘടകത്തിനുള്ളത്. മിക്കവാറും കാസര്‍കോട്ടെ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിച്ചേക്കും.

Related Articles
Next Story
Share it