കോഴിക്കോട്ടെ സോളാര്‍ തട്ടിപ്പുകേസ്; സരിതാ എസ്. നായര്‍ക്ക് ആറുവര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കോഴിക്കോട്: കോഴിക്കോട്ടെ സോളാര്‍ തട്ടിപ്പു കേസില്‍ രണ്ടാം പ്രതിയായ സരിതാ എസ്. നായരെ കോടതി ആറുവര്‍ഷം കഠിനതടവിനും 40,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കോഴിക്കോട് മജിസ്‌ത്രേട്ട് കോടതി (മൂന്ന്) ഇന്ന് വൈകിട്ടാണ് ശിക്ഷ പ്രഖ്യാപിച്ചത്. സരിത കുറ്റക്കാരിയാണെന്ന് രാവിലെ കോടതി കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ ക്വാറന്റീനില്‍ ആയതിനാല്‍ വിധി പിന്നീട് പ്രഖ്യാപിക്കും. കോഴിക്കോട് സ്വദേശി അബ്ദുല്‍ മജീദാണ് പരാതിക്കാരന്‍. മൂന്നാം പ്രതിയായിരുന്ന ബി. മണിമോനെ കോടതി വെറുതെ വിട്ടു. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ 42.70 […]

കോഴിക്കോട്: കോഴിക്കോട്ടെ സോളാര്‍ തട്ടിപ്പു കേസില്‍ രണ്ടാം പ്രതിയായ സരിതാ എസ്. നായരെ കോടതി ആറുവര്‍ഷം കഠിനതടവിനും 40,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കോഴിക്കോട് മജിസ്‌ത്രേട്ട് കോടതി (മൂന്ന്) ഇന്ന് വൈകിട്ടാണ് ശിക്ഷ പ്രഖ്യാപിച്ചത്. സരിത കുറ്റക്കാരിയാണെന്ന് രാവിലെ കോടതി കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ ക്വാറന്റീനില്‍ ആയതിനാല്‍ വിധി പിന്നീട് പ്രഖ്യാപിക്കും. കോഴിക്കോട് സ്വദേശി അബ്ദുല്‍ മജീദാണ് പരാതിക്കാരന്‍. മൂന്നാം പ്രതിയായിരുന്ന ബി. മണിമോനെ കോടതി വെറുതെ വിട്ടു. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ 42.70 ലക്ഷം വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. പരാതിക്കാരനായ അബ്ദുല്‍ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാര്‍ പാനലുകള്‍ സ്ഥാപിക്കാമെന്നായിരുന്നു കരാര്‍.

Related Articles
Next Story
Share it