കോഴിക്കോട്ടെ സോളാര്‍തട്ടിപ്പുകേസ്: സരിതക്കും ബിജുരാധാകൃഷ്ണനുമെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്; രണ്ടുപേരുടെയും ജാമ്യം റദ്ദാക്കി

കോഴിക്കോട്: കോഴിക്കോട്ടെ സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതികളായ സരിത എസ്. നായര്‍ക്കും ബിജുരാധാകൃഷ്ണനുമെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഈ കേസില്‍ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനും രണ്ടാം പ്രതി സരിതയുമാണ്. ഇരുവരുടെയും ജാമ്യം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റദ്ദാക്കി. കേസ് വിധി പറയാന്‍ 25 ലേക്ക് മാറ്റി. മൂന്നാം പ്രതി മനുമോന്റെ ജാമ്യവും റദ്ദാക്കിയിട്ടുണ്ട്. ഇവര്‍ ഹാജരാകാതിരുന്നതില്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി വിലയിരുത്തി. കോഴിക്കോട് സ്വദേശി അബ്ദുല്‍ മജീദില്‍ നിന്ന് 42,70,000 […]

കോഴിക്കോട്: കോഴിക്കോട്ടെ സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതികളായ സരിത എസ്. നായര്‍ക്കും ബിജുരാധാകൃഷ്ണനുമെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഈ കേസില്‍ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനും രണ്ടാം പ്രതി സരിതയുമാണ്. ഇരുവരുടെയും ജാമ്യം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റദ്ദാക്കി. കേസ് വിധി പറയാന്‍ 25 ലേക്ക് മാറ്റി. മൂന്നാം പ്രതി മനുമോന്റെ ജാമ്യവും റദ്ദാക്കിയിട്ടുണ്ട്. ഇവര്‍ ഹാജരാകാതിരുന്നതില്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി വിലയിരുത്തി. കോഴിക്കോട് സ്വദേശി അബ്ദുല്‍ മജീദില്‍ നിന്ന് 42,70,000 രൂപ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ സരിതയും ബിജു രാധാകൃഷ്ണനും വാങ്ങി വഞ്ചിച്ചെന്ന കേസാണ് കോടതി പരിഗണിച്ചത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തന്നെ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്.

Related Articles
Next Story
Share it