കോഴിക്കോട് ഏഴ് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

മായനാട്: കോഴിക്കോട് മായനാട് സ്വദേശിയായ ഏഴുവയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. വയറിളക്കവും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രദേശത്ത് പ്രതിരോധ നടപടികൾ തുടരുകയാണ്. ഇതുവരെ മറ്റാർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ മാസം ആദ്യം മായനാട് മേഖലയിൽ മൂന്ന് പേർക്ക് ഷിഗെല്ല ബാധിച്ചിരുന്നു. ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തെ ബാധിക്കുന്ന അണുബാധയാണ് ഷിഗെല്ല. ഷിഗെല്ല കുടുംബത്തിലെ ബാക്ടീരിയയാണ് ഷിഗല്ലോസിസ് അഥവാ ഷിഗല്ല രോഗത്തിന് കാരണമാകുന്നത്. ഒന്ന് മുതൽ മൂന്ന് […]

മായനാട്: കോഴിക്കോട് മായനാട് സ്വദേശിയായ ഏഴുവയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. വയറിളക്കവും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രദേശത്ത് പ്രതിരോധ നടപടികൾ തുടരുകയാണ്. ഇതുവരെ മറ്റാർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ മാസം ആദ്യം മായനാട് മേഖലയിൽ മൂന്ന് പേർക്ക് ഷിഗെല്ല ബാധിച്ചിരുന്നു.

ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തെ ബാധിക്കുന്ന അണുബാധയാണ് ഷിഗെല്ല. ഷിഗെല്ല കുടുംബത്തിലെ ബാക്ടീരിയയാണ് ഷിഗല്ലോസിസ് അഥവാ ഷിഗല്ല രോഗത്തിന് കാരണമാകുന്നത്. ഒന്ന് മുതൽ മൂന്ന് ദിവസം വരെയാണ് ഇൻകുബേഷൻ കാലയളവ്, അഥവാ ബാക്ടീരിയകൾ ശരീരത്തിൽ പ്രവേശിക്കാനും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാനും എടുക്കുന്ന സമയം

Related Articles
Next Story
Share it