കെ.എം ഷാജി എം.എല്‍.എയുടെ ആഡംബര വീട് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി, ഇല്ലെന്ന് ഷാജി

കോഴിക്കോട്: യു.ഡി.എഫ് എം.എല്‍.എ കെ.എം ഷാജിയുടെ ആഡംബരവീട് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കോര്‍പറേഷന്‍ നോട്ടീസ് നല്‍കി. കോര്‍പറേഷന്‍ നല്‍കിയ അനുമതിയേക്കള്‍ വലിയ അളവില്‍ വീട് നിര്‍മിച്ചുവെന്ന കണ്ടെത്തലാണ് നോട്ടീസിന്റെ അടിസ്ഥാനം. ഹയര്‍ സെക്കന്‍ഡറി കോഴ ആരോപണവുമായി ബന്ധപ്പെട്ട് അനധികൃതസ്വത്ത് സമ്പാദന കേസില്‍ ഇ.ഡിയുടെ നിര്‍ദ്ദേശപ്രകാരം വ്യാഴാഴ്ച കെ.എം ഷാജിയുടെ വീട് നഗരസഭ അളന്നു തിട്ടപ്പെടുത്തിയിരുന്നു. നഗരസഭയില്‍ സമര്‍പ്പിച്ച പ്ലാനില്‍ നിന്നും വ്യത്യസ്തമായി വീട് നിര്‍മ്മിച്ചെന്നാണ് അളവില്‍ തെളിഞ്ഞത്. കോര്‍പറേഷനില്‍ നിന്നും അനുമതി നേടിയത് 3200 ചതുരശ്രയടി വീട് നിര്‍മ്മാണത്തിനാണെന്നിരിക്കെ […]

കോഴിക്കോട്: യു.ഡി.എഫ് എം.എല്‍.എ കെ.എം ഷാജിയുടെ ആഡംബരവീട് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കോര്‍പറേഷന്‍ നോട്ടീസ് നല്‍കി. കോര്‍പറേഷന്‍ നല്‍കിയ അനുമതിയേക്കള്‍ വലിയ അളവില്‍ വീട് നിര്‍മിച്ചുവെന്ന കണ്ടെത്തലാണ് നോട്ടീസിന്റെ അടിസ്ഥാനം.

ഹയര്‍ സെക്കന്‍ഡറി കോഴ ആരോപണവുമായി ബന്ധപ്പെട്ട് അനധികൃതസ്വത്ത് സമ്പാദന കേസില്‍ ഇ.ഡിയുടെ നിര്‍ദ്ദേശപ്രകാരം വ്യാഴാഴ്ച കെ.എം ഷാജിയുടെ വീട് നഗരസഭ അളന്നു തിട്ടപ്പെടുത്തിയിരുന്നു. നഗരസഭയില്‍ സമര്‍പ്പിച്ച പ്ലാനില്‍ നിന്നും വ്യത്യസ്തമായി വീട് നിര്‍മ്മിച്ചെന്നാണ് അളവില്‍ തെളിഞ്ഞത്. കോര്‍പറേഷനില്‍ നിന്നും അനുമതി നേടിയത് 3200 ചതുരശ്രയടി വീട് നിര്‍മ്മാണത്തിനാണെന്നിരിക്കെ ഷാജിയുടെ വീട് 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ് നഗരസഭയുടെ റിപ്പോര്‍ട്ട്.

2016-ല്‍ പൂര്‍ത്തിയാക്കിയ പ്ലാന്‍ നല്‍കിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിര്‍മാണം ക്രമവത്കരിക്കാന്‍ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇതുവരെ വീടിന് നമ്പര്‍ ലഭിച്ചിട്ടില്ല. മൂന്നാംനിലയിലാണ് അധികനിര്‍മാണമെന്ന് കോര്‍പ്പറേഷന്‍ പറയുന്നു.

അതേസമയം വീട് പൊളിക്കുമെന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്‍പറേഷന്‍ തനിക്ക് നോട്ടീസ് നല്‍കിയിട്ടില്ലെന്നാണ് കെ.എം ഷാജി എം.എല്‍.എയുടെ വിശദീകരണം. വീട്ടിലോ ഭാര്യക്കോ അങ്ങനെയൊരു നോട്ടീസ് നല്‍കിയിട്ടില്ലെന്നും കോര്‍പറേഷനില്‍ വിളിച്ചുചോദിച്ചപ്പോള്‍ അങ്ങനെയൊരു നോട്ടീസ് ഇറക്കിയിട്ടില്ലെന്നാണ് അറിഞ്ഞതെന്നും ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചു.

"സാമ്പത്തികമായി അത്യാവശ്യം ഉയര്‍ന്ന സാഹചര്യത്തില്‍ വളര്‍ന്ന തനിക്ക് തന്റെ സാമ്പത്തിക സ്രോതസ്സുകള്‍ കൃത്യമായി വെളിപ്പെടുത്താന്‍ കഴിയും. പിണറായിയും കോടിയേരിയും ഇ.പി ജയരാജനും വീടുണ്ടാക്കിയ ഗണത്തില്‍ എന്നെ കൂട്ടേണ്ട. ഈ വീട് വാങ്ങിയത് 2012ലാണ്. സ്‌കൂളില്‍ നിന്നും കോഴവാങ്ങിയെന്ന ആരോപണം 2014ലേതാണ്". ഷാജി കൂട്ടിച്ചേര്‍ത്തു.

Kozhikod corportation issued notice to KM Shaji

Related Articles
Next Story
Share it