കോവിഡ് വാക്‌സിന്‍: പ്രവാസികള്‍ക്ക് മുന്‍ഗണന വേണം-എ.കെ.എം.

മഞ്ചേശ്വരം: പ്രവാസികളെ വാക്‌സിന്‍ നല്‍കാനുള്ള മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് നിയുക്ത മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷ്‌റഫ് ആവശ്യപ്പെട്ടു. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ പ്രയാസങ്ങള്‍ നേരിട്ടവരാണ് പ്രവാസികള്‍. നാടിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുകയും നാടിന്റെ വികസന-ക്ഷേമ-ആരോഗ്യ മേഖലകളില്‍ ഒരുപാട് സേവനങ്ങള്‍ കാഴ്ചവെച്ചവരാണ് പ്രവാസികള്‍. കഴിഞ്ഞ രണ്ട് പ്രളയ കാലങ്ങളിലും കേരളത്തിന് താങ്ങായി നിന്ന പ്രവാസികള്‍ ഇന്ന് കോവിഡ് വ്യാപനം മൂലം നാട്ടില്‍ വന്നു തിരിച്ചു ജോലിചെയ്യുന്ന സ്ഥലത്തേക്ക് പോകാന്‍ പറ്റാത്ത സാഹചര്യത്തിലാണ്. ജോലി ചെയ്യുന്ന രാജ്യത്തേക്ക് തിരിച്ചുപോകണമെങ്കില്‍ 2 […]

മഞ്ചേശ്വരം: പ്രവാസികളെ വാക്‌സിന്‍ നല്‍കാനുള്ള മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് നിയുക്ത മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷ്‌റഫ് ആവശ്യപ്പെട്ടു.
കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ പ്രയാസങ്ങള്‍ നേരിട്ടവരാണ് പ്രവാസികള്‍. നാടിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുകയും നാടിന്റെ വികസന-ക്ഷേമ-ആരോഗ്യ മേഖലകളില്‍ ഒരുപാട് സേവനങ്ങള്‍ കാഴ്ചവെച്ചവരാണ് പ്രവാസികള്‍. കഴിഞ്ഞ രണ്ട് പ്രളയ കാലങ്ങളിലും കേരളത്തിന് താങ്ങായി നിന്ന പ്രവാസികള്‍ ഇന്ന് കോവിഡ് വ്യാപനം മൂലം നാട്ടില്‍ വന്നു തിരിച്ചു ജോലിചെയ്യുന്ന സ്ഥലത്തേക്ക് പോകാന്‍ പറ്റാത്ത സാഹചര്യത്തിലാണ്.
ജോലി ചെയ്യുന്ന രാജ്യത്തേക്ക് തിരിച്ചുപോകണമെങ്കില്‍ 2 ഡോസ് വാക്സിന്‍ സ്വീകരിക്കണമെന്ന നിബന്ധനയാണ് നിലവിലുള്ളത്. പ്രവാസികള്‍ക്ക് പ്രത്യേക പരിഗണനയോടെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ കാലതാമസമില്ലാതെയും നല്‍കുന്നതുള്‍പ്പെടെ ആവശ്യമായ നടപടികള്‍ അടിയന്തിര പ്രാധാന്യത്തോടെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഷ്‌റഫ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

Related Articles
Next Story
Share it