കോവിഡ്: കേരള, എംജി സര്‍വകലാശാല പരീക്ഷകള്‍ ഹൈക്കോടതി തടഞ്ഞു

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കേരള, എംജി സര്‍വകലാശാല പരീക്ഷകള്‍ ഹൈക്കോടതി തടഞ്ഞു. കോവിഡ് ബാധ ചൂണ്ടിക്കാട്ടി എന്‍എസ്എസ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. പരീക്ഷ നടത്തിയാല്‍ രോഗബാധ കൂടുമെന്നും മതിയായ അധ്യാപകര്‍ ഇല്ലെന്നും ഹര്‍ജിയില്‍ പറഞ്ഞു. കോടതി ഉത്തരവിന് പിന്നാലെ എം ജി സര്‍വകലാശാല നടത്താനിരുന്ന ഫെബ്രുവരി എട്ടു വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കേരള, എംജി സര്‍വകലാശാല പരീക്ഷകള്‍ ഹൈക്കോടതി തടഞ്ഞു. കോവിഡ് ബാധ ചൂണ്ടിക്കാട്ടി എന്‍എസ്എസ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. പരീക്ഷ നടത്തിയാല്‍ രോഗബാധ കൂടുമെന്നും മതിയായ അധ്യാപകര്‍ ഇല്ലെന്നും ഹര്‍ജിയില്‍ പറഞ്ഞു.

കോടതി ഉത്തരവിന് പിന്നാലെ എം ജി സര്‍വകലാശാല നടത്താനിരുന്ന ഫെബ്രുവരി എട്ടു വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

Related Articles
Next Story
Share it