കോവിഡ്: ജില്ലയില്‍ മരണം 180 കടന്നു

കാസര്‍കോട്: ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ മരിച്ചവരുടെ എണ്ണം 181 ആയി. പുതുതായി നാല് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പള്ളിക്കര പഞ്ചായത്തിലെ സി.എച്ച് മുഹമ്മദ് കുഞ്ഞി ഹാജി കല്ലിങ്കാല്‍ (70), മധൂര്‍ പഞ്ചായത്തിലെ എം.പി സാദ് (56), അജാനൂര്‍ പഞ്ചായത്തിലെ സാമിക്കുട്ടി പി (76), കാഞ്ഞങ്ങാട് നഗരസഭയിലെ ദേവകി (68) എന്നിവരാണ് മരിച്ചത്. പള്ളിക്കര പഞ്ചായത്ത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറിയാണ് മുഹമ്മദ് കുഞ്ഞി ഹാജി. കല്ലിങ്കാല്‍ മുഹ്‌യുദ്ദീന്‍ ജമാഅത്ത് പ്രസിഡണ്ടുമായിരുന്നു. ഭാര്യ: സുഹ്‌റ. മക്കള്‍: നിസ, […]

കാസര്‍കോട്: ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ മരിച്ചവരുടെ എണ്ണം 181 ആയി.
പുതുതായി നാല് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പള്ളിക്കര പഞ്ചായത്തിലെ സി.എച്ച് മുഹമ്മദ് കുഞ്ഞി ഹാജി കല്ലിങ്കാല്‍ (70), മധൂര്‍ പഞ്ചായത്തിലെ എം.പി സാദ് (56), അജാനൂര്‍ പഞ്ചായത്തിലെ സാമിക്കുട്ടി പി (76), കാഞ്ഞങ്ങാട് നഗരസഭയിലെ ദേവകി (68) എന്നിവരാണ് മരിച്ചത്.
പള്ളിക്കര പഞ്ചായത്ത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറിയാണ് മുഹമ്മദ് കുഞ്ഞി ഹാജി. കല്ലിങ്കാല്‍ മുഹ്‌യുദ്ദീന്‍ ജമാഅത്ത് പ്രസിഡണ്ടുമായിരുന്നു. ഭാര്യ: സുഹ്‌റ. മക്കള്‍: നിസ, ഖദീജ, റഷീദ, ബാസിത്, പരേതനായ റാഷിദ്. മരുമക്കള്‍: ജലീല്‍, ബഷീര്‍, ആബിദ്, സുഹൈല. സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍ ഹാജി, അബ്ബാസ് ഹാജി, ആയിഷ.
അജാനൂര്‍ കടപ്പുറത്തെ സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി സാമിക്കുട്ടി. മത്സ്യതൊഴിലാളി യൂണിയന്റ ഏരിയ സെക്രട്ടറിയ ജില്ല കമ്മിറ്റി അംഗം, ഹോസ്ദുര്‍ഗ്-പള്ളിക്കര മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: സതി.
മക്കള്‍: സന്തോഷ് (ഗള്‍ഫ്), ബിന്ദു, സിന്ധു. മരുമക്കള്‍: ശ്രീന, രാജന്‍ (കീഴൂര്‍), വിനോദ് (ബേക്കല്‍). സഹോദരങ്ങള്‍: കോമള, ബാലന്‍, ചന്ദ്രന്‍, ശൈല, ശശി.
പുതുക്കൈയിലെ കെ. സദാശിവന്റെ ഭാര്യയാണ് ദേവകി. മക്കള്‍: അജയരാജ്, അരുണ്‍രാജ്, അനൂപ് രാജ്. മരുമക്കള്‍: സുഭാഷിണി, പ്രവീണ, ശവ്യ. സഹോദരങ്ങള്‍: ശങ്കുണ്ണി, ശങ്കരന്‍, ലക്ഷ്മി, പരേതരായ ഗോപാലന്‍, രാമന്‍.

Related Articles
Next Story
Share it