കോവിഡ് വ്യാപനം; മാനസികാരോഗ്യം സംരക്ഷിക്കാന്‍ 'സ്ട്രസ് ബസ്റ്റര്‍' ക്യാമ്പയിന്‍

കാസര്‍കോട്: കോവിഡ് രണ്ടാം തരംഗ വ്യാപന സാഹചര്യത്തില്‍ മാനസിക സമ്മര്‍ദ്ദവും പിരിമുറക്കവും അനുഭവിക്കുന്നവര്‍ക്ക് കാസര്‍കോട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റും ലീവ് ടു സ്‌മൈലും സംയുക്തമായി 'സ്ട്രസ് ബസ്റ്റര്‍' ക്യാമ്പയിന്‍ നടത്തുന്നു. കോവിഡ് വ്യാപന ഭീതി മനുഷ്യരില്‍ മാനസിക സംഘര്‍ഷങ്ങളും പ്രയാസങ്ങളും സൃഷ്ടിക്കാന്‍ കാരണമാകുന്ന സാഹചര്യത്തിലാണ് ക്യാമ്പയിന്‍ നടത്തുന്നത്. ഡോക്യുമെന്ററി, സിനിമ, മ്യൂസിക്, പുസ്തകങ്ങള്‍ തുടങ്ങിയ മൈന്‍ഡ് റിലാക്‌സേഷന്‍ സംവിധാനങ്ങള്‍ എത്തിച്ചു നല്‍കുകയാണ് ക്യാമ്പയിനിലെ ആദ്യഘട്ട പ്രധാന പദ്ധതി. മെഡിറ്റേഷന്‍, ടെലി കൗണ്‍സിലിംഗ്, മോട്ടിവേഷന്‍ എന്നിവയും ക്യാമ്പയിനിന്റെ […]

കാസര്‍കോട്: കോവിഡ് രണ്ടാം തരംഗ വ്യാപന സാഹചര്യത്തില്‍ മാനസിക സമ്മര്‍ദ്ദവും പിരിമുറക്കവും അനുഭവിക്കുന്നവര്‍ക്ക് കാസര്‍കോട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റും ലീവ് ടു സ്‌മൈലും സംയുക്തമായി 'സ്ട്രസ് ബസ്റ്റര്‍' ക്യാമ്പയിന്‍ നടത്തുന്നു. കോവിഡ് വ്യാപന ഭീതി മനുഷ്യരില്‍ മാനസിക സംഘര്‍ഷങ്ങളും പ്രയാസങ്ങളും സൃഷ്ടിക്കാന്‍ കാരണമാകുന്ന സാഹചര്യത്തിലാണ് ക്യാമ്പയിന്‍ നടത്തുന്നത്.
ഡോക്യുമെന്ററി, സിനിമ, മ്യൂസിക്, പുസ്തകങ്ങള്‍ തുടങ്ങിയ മൈന്‍ഡ് റിലാക്‌സേഷന്‍ സംവിധാനങ്ങള്‍ എത്തിച്ചു നല്‍കുകയാണ് ക്യാമ്പയിനിലെ ആദ്യഘട്ട പ്രധാന പദ്ധതി.
മെഡിറ്റേഷന്‍, ടെലി കൗണ്‍സിലിംഗ്, മോട്ടിവേഷന്‍ എന്നിവയും ക്യാമ്പയിനിന്റെ ഭാഗമായി നല്‍കും. പരിചയസമ്പന്നരായ സൈകോളജിസ്റ്റുകളും സാമൂഹ്യ പ്രവര്‍ത്തകരും സൈകോളജി വിദ്യാര്‍ത്ഥികളുമാണ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
ലോക്ഡൗണ്‍ സാഹചര്യത്തില്‍ തൊഴില്‍ ഇല്ലായ്മയും ഒറ്റപ്പെടലും കാരണമായി ഉത്കണ്ഠ, ഏകാന്തത, പിരിമുറുക്കം, വിഷാദരോഗം, ഉറക്കമില്ലായ്മ തുടങ്ങിയവയില്‍ നിന്ന് അതിജയിക്കാനും ഇത്തരം മാനസിക പ്രയാസങ്ങള്‍ വരാതെ സൂക്ഷിക്കാനും സ്ട്രസ് ബസ്റ്റര്‍ ക്യാമ്പയിനിലൂടെ സാധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Related Articles
Next Story
Share it