കോവിഡ് പ്രതിരോധം: പി.ബി നൂഹ് ജില്ലയിലെ സ്‌പെഷ്യല്‍ ഓഫീസര്‍

കാസര്‍കോട്: കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ കാസര്‍കോട്ട് കോവിഡ് നിയന്ത്രണ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസറായി പി.ബി നൂഹ് ഐ.എ.എസിനെ നിയമിച്ചു. കാസര്‍കോട് അടക്കം കോവിഡ് വ്യാപനം രൂക്ഷമായ അഞ്ചു ജില്ലകളിലാണ് സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുള്ളത്. പാലക്കാട്, തൃശൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവയാണ് മറ്റു ജില്ലകള്‍. ഇന്നു മുതല്‍ 31 വരെയാണ് സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുള്ളത്. കാസര്‍കോട് ജില്ലയില്‍ അടുത്തിടെയായി കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ജില്ലയിലെ പകുതിയോളം തദ്ദേശഭരണ സ്ഥാപന പരിധികളും […]

കാസര്‍കോട്: കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ കാസര്‍കോട്ട് കോവിഡ് നിയന്ത്രണ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസറായി പി.ബി നൂഹ് ഐ.എ.എസിനെ നിയമിച്ചു. കാസര്‍കോട് അടക്കം കോവിഡ് വ്യാപനം രൂക്ഷമായ അഞ്ചു ജില്ലകളിലാണ് സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുള്ളത്. പാലക്കാട്, തൃശൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവയാണ് മറ്റു ജില്ലകള്‍. ഇന്നു മുതല്‍ 31 വരെയാണ് സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുള്ളത്. കാസര്‍കോട് ജില്ലയില്‍ അടുത്തിടെയായി കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ജില്ലയിലെ പകുതിയോളം തദ്ദേശഭരണ സ്ഥാപന പരിധികളും ഡി കാറ്റഗറിയിലാണ് ഉള്ളത്. ബെള്ളൂര്‍ പഞ്ചായത്തില്‍ മാത്രമാണ് ചെറിയ ആശ്വാസമുള്ളത്. ഇന്നലെ ജില്ലയില്‍ 706 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ ആകെ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു.കോവിഡ് പ്രതിരോധം: പി.ബി നൂഹ് ജില്ലയിലെ സ്‌പെഷ്യല്‍ ഓഫീസര്‍

Related Articles
Next Story
Share it