കോവിഡ് കേസുകള്‍ കൂടുന്നു; പനത്തടിയില്‍ കര്‍ശന നിയന്ത്രണം

കാഞ്ഞങ്ങാട്: കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പനത്തടിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പഞ്ചായത്തിലെ അഞ്ച്, ഏഴ്, എട്ട് വാര്‍ഡുകളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. പാണത്തൂര്‍ ടൗണിലാണ് നിയന്ത്രണം കര്‍ശനമാക്കിയത്. രാവിലെ എട്ടു മുതല്‍ വൈകിട്ട് ഏഴുവരെ മാത്രമേ ഇവിടെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറക്കാന്‍ അനുമതിയുള്ളു. പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തില്‍ പരിശോധന നടത്തും. ബാങ്കുകളില്‍ പണമിടപാട് നടത്തുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ബാങ്ക് അധികൃതര്‍ ഉറപ്പാക്കണം. ബസുകളില്‍ മാനദണ്ഡങ്ങള്‍ […]

കാഞ്ഞങ്ങാട്: കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പനത്തടിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പഞ്ചായത്തിലെ അഞ്ച്, ഏഴ്, എട്ട് വാര്‍ഡുകളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്.
പാണത്തൂര്‍ ടൗണിലാണ് നിയന്ത്രണം കര്‍ശനമാക്കിയത്. രാവിലെ എട്ടു മുതല്‍ വൈകിട്ട് ഏഴുവരെ മാത്രമേ ഇവിടെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറക്കാന്‍ അനുമതിയുള്ളു. പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തില്‍ പരിശോധന നടത്തും. ബാങ്കുകളില്‍ പണമിടപാട് നടത്തുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ബാങ്ക് അധികൃതര്‍ ഉറപ്പാക്കണം.
ബസുകളില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ആളുകളെ കയറ്റുന്നതിനും സ്റ്റാന്റുകളില്‍ കൂടുതല്‍ സമയം ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനും അനുമതിയില്ല. തൊഴിലുറപ്പ് പ്രവൃത്തി നടക്കുന്ന സ്ഥലങ്ങളിലും തൊഴിലാളികള്‍ കൂട്ടംകൂടാന്‍ പാടില്ല. പല ഭാഗങ്ങളില്‍ നിന്നും വണ്ടികളില്‍ കൊണ്ടുവന്ന് മീന്‍ വില്‍പ്പന നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ഓട്ടോ, ടാക്സി വാഹനങ്ങള്‍ക്ക് രാവിലെ എട്ടുമുതല്‍ വൈകിട്ട് ഏഴ് വരെ മാത്രമേ ടൗണില്‍ പാര്‍ക്ക് ചെയ്യാനും ആളുകളെ കൊണ്ടുപോകാനും അനുവാദമുള്ളൂ. വിവാഹങ്ങള്‍, ഗൃഹപ്രവേശന ചടങ്ങുകള്‍ മറ്റ് ആഘോഷ പരിപാടികള്‍ എന്നിവ നടത്തുമ്പോള്‍ അനുമതി വാങ്ങണം.
അനുമതി ലഭിച്ചതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്താല്‍ നടത്തിപ്പുകാര്‍ക്കെതിരെ പിഴ ചുമത്തുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് അറിയിച്ചു.

Related Articles
Next Story
Share it