കോവളം-ബേക്കല്‍ ജലപാത; ജില്ലയിലെ കനാലിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

കാഞ്ഞങ്ങാട്: കോവളം ബേക്കല്‍ ജലപാത പദ്ധതിയുടെ നീലേശ്വരം -ബേക്കല്‍ കനാലിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ജലപാതയുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയിലെ കോട്ടക്കടവില്‍ പഴയ തൂക്കുപാലം പൊളിച്ചു നീക്കും. പകരം ഇരുമ്പ് പാലം നിര്‍മ്മിക്കും.നിര്‍ദ്ദിഷ്ട പാലത്തിന്റെ സ്ഥലം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത, ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ. അനൂപ്, നഗരസഭ ഉദ്യോഗസ്ഥന്‍ വേണുഗോപാലന്‍ പെരളം തുടങ്ങിയവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. 1.40 കോടി രൂപയാണ് പാലത്തിന്റെ നിര്‍മാണ ചെലവ്. ഇതോടൊപ്പം നമ്പ്യാര്‍ക്കല്‍ ഭാഗത്തും പുതിയ പാലമുണ്ടാക്കും. […]

കാഞ്ഞങ്ങാട്: കോവളം ബേക്കല്‍ ജലപാത പദ്ധതിയുടെ നീലേശ്വരം -ബേക്കല്‍ കനാലിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ജലപാതയുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയിലെ കോട്ടക്കടവില്‍ പഴയ തൂക്കുപാലം പൊളിച്ചു നീക്കും. പകരം ഇരുമ്പ് പാലം നിര്‍മ്മിക്കും.
നിര്‍ദ്ദിഷ്ട പാലത്തിന്റെ സ്ഥലം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത, ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ. അനൂപ്, നഗരസഭ ഉദ്യോഗസ്ഥന്‍ വേണുഗോപാലന്‍ പെരളം തുടങ്ങിയവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. 1.40 കോടി രൂപയാണ് പാലത്തിന്റെ നിര്‍മാണ ചെലവ്. ഇതോടൊപ്പം നമ്പ്യാര്‍ക്കല്‍ ഭാഗത്തും പുതിയ പാലമുണ്ടാക്കും. നിര്‍ദ്ദിഷ്ട കനാല്‍ പാതയില്‍ മൂന്ന് മീറ്ററില്‍ കുറവ് ഉയരമുള്ള പാലമാണ് കോട്ടക്കടവ് പാലം. അതുകൊണ്ടാണ് ആദ്യം പൊളിച്ചുനീക്കുന്നത്. അജാനൂര്‍, ബല്ല, ഹൊസ്ദുര്‍ഗ്, കാഞ്ഞങ്ങാട് വില്ലേജുകളിലൂടെയാണ് നിര്‍ദ്ദിഷ്ട ജലപാത കടന്ന് പോകുക.
പാതയ്ക്ക് സമാന്തരമായി റോഡും പദ്ധതിയിലുണ്ട്. ഇത് ടൂറിസ വികസനം കൂടി ലക്ഷ്യമിട്ടാണ്.
കാരാട്ടുവയല്‍, നെല്ലിക്കാട്ട്, അതിയാമ്പൂര്‍, വെള്ളായിപ്പാലം എന്നീ റോഡുകളെ ജലപാത മുറിച്ച് കടക്കുന്നുണ്ട്. നീലേശ്വരം, ചിത്താരി പുഴകള്‍ക്കിടയില്‍ 6.5 കിലോമീറ്റര്‍ ദൂരത്തില്‍ കൃത്രിമ കനാലുകള്‍ നിര്‍മിക്കും. ഇതിനുള്ള ഭരണാനുമതി ലഭിച്ചു.
ചിത്താരിപുഴയിലെ അള്ളംകോട് അടുത്ത ഘട്ടത്തില്‍ നിര്‍മിക്കുന്ന പാലത്തിന്റെ ഡിസൈനും തയ്യാറായി. കനാലിന്റെ ഇരുഭാഗത്തും റോഡുകളും ആവശ്യമായ ഇടങ്ങളില്‍ ഫ്‌ളൈ ഓവറുകളും ഉണ്ടാകും. ഇതിനുള്ള ഭൂമിയേറ്റെടുക്കലിന് തുടക്കം കുറിച്ചിട്ടുണ്ട്. നീലേശ്വരം ചിത്താരി നദികളിലെ കൃത്രിമ കനാലിന് ഭൂമിയേറ്റെടുക്കാന്‍ 178 കോടി രൂപയാണ് അനുവദിച്ചത്.
ഭൂമിയേറ്റെടുക്കുന്നത് ഉടമയില്‍ നിന്നായതിനാല്‍ 2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമ പ്രകാരമുള്ള നഷ്ടപരിഹാരമാണ് നല്‍കുന്നത്.

Related Articles
Next Story
Share it