കോട്ടിക്കുളം പുത്രക്കാര്‍ തറവാട്ടില്‍ 'ഒന്ന് കുറവ് നാല്‍പത്' തെയ്യംകെട്ടുത്സവം 2 മുതല്‍
പാലക്കുന്ന്: 34 തെയ്യക്കോലങ്ങളെ അഞ്ചു ദിവസങ്ങളിലായി കെട്ടിയാടുന്ന അപൂര്‍വതയില്‍ കോട്ടിക്കുളം പുത്രക്കാര്‍ തറവാട് 'ഒന്ന് കുറവ് നാല്‍പ്പത്' തെയ്യംകെട്ട് ഉത്സവത്തിന് ഒരുങ്ങുന്നു.40 തെയ്യങ്ങളില്‍ ഒന്ന് ഒഴികെ മറ്റെല്ലാം കെട്ടണമെന്നാണ് പറയപ്പെടുന്നതെങ്കിലും സ്ഥല പരിമിതിമൂലം 34 എണ്ണമാണ് ഇവിടെ കെട്ടിയാടിക്കുക. 28ന് വൈകിട്ട് 3ന് കീഴൂര്‍, പയ്യന്നൂര്‍, കണ്ണൂര്‍, കാസര്‍കോട്, ബേക്കല്‍, കോട്ടിക്കുളം, എന്നീ പ്രാദേശികതല കുടുംബാംഗങ്ങളുടെ കലവറ നിറക്കല്‍ ഘോഷയാത്ര ബേക്കല്‍ കുറുംബ ഭഗവതി ക്ഷേത്ര പരിസരത്തു നിന്ന് പുറപ്പെടും.2ന് പുലര്‍ച്ചെ ഗണപതി ഹോമത്തോടെ തുടക്കം. ഉച്ചക്ക് […]

പാലക്കുന്ന്: 34 തെയ്യക്കോലങ്ങളെ അഞ്ചു ദിവസങ്ങളിലായി കെട്ടിയാടുന്ന അപൂര്‍വതയില്‍ കോട്ടിക്കുളം പുത്രക്കാര്‍ തറവാട് 'ഒന്ന് കുറവ് നാല്‍പ്പത്' തെയ്യംകെട്ട് ഉത്സവത്തിന് ഒരുങ്ങുന്നു.
40 തെയ്യങ്ങളില്‍ ഒന്ന് ഒഴികെ മറ്റെല്ലാം കെട്ടണമെന്നാണ് പറയപ്പെടുന്നതെങ്കിലും സ്ഥല പരിമിതിമൂലം 34 എണ്ണമാണ് ഇവിടെ കെട്ടിയാടിക്കുക. 28ന് വൈകിട്ട് 3ന് കീഴൂര്‍, പയ്യന്നൂര്‍, കണ്ണൂര്‍, കാസര്‍കോട്, ബേക്കല്‍, കോട്ടിക്കുളം, എന്നീ പ്രാദേശികതല കുടുംബാംഗങ്ങളുടെ കലവറ നിറക്കല്‍ ഘോഷയാത്ര ബേക്കല്‍ കുറുംബ ഭഗവതി ക്ഷേത്ര പരിസരത്തു നിന്ന് പുറപ്പെടും.
2ന് പുലര്‍ച്ചെ ഗണപതി ഹോമത്തോടെ തുടക്കം. ഉച്ചക്ക് കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്ര ഭജന സമിതിയുടെ ഭജന. തുടര്‍ന്ന് കുറുംബ ഭഗവതി ക്ഷേത്രം സ്ഥാനികരുടെ ദര്‍ശനം. വൈകിട്ട് 4ന് ബേക്കല്‍ കുറുംബ ഭഗവതി ക്ഷേത്ര പരിസരത്ത് നിന്ന് തുരുമുല്‍കാഴ്ച സമര്‍പ്പണ ഘോഷയാത്ര പുറപ്പെടും. രാത്രി 7ന് തെയ്യം തിടങ്ങള്‍.
തുടര്‍ന്ന് വെള്ളാട്ടവും കുളിച്ച് തോറ്റവും. 2 മുതല്‍ 5 വരെ ഇവിടെ കെട്ടിയാടുന്ന തെയ്യങ്ങള്‍ നെല്ലുകുത്തി, കാര്‍ന്നോന്‍, പുല്ലുര്‍ണ്ണന്‍, കുണ്ടാര്‍ ചാമുണ്ഡി, വീരഭദ്രന്‍, രക്തചാമുണ്ഡി, പുല്ലൂര്‍കാളി, പാനക്കുറത്തി, വിഷ്ണുമൂര്‍ത്തി, കുമ്പത്തോട് ചാമുണ്ഡി, കുട്ടിശാസ്തന്‍, അന്തികുറത്തി, ഭൈരവന്‍, പടവീരന്‍, പന്നിക്കുളത്ത് ചാമുണ്ഡി, തൊടുന്തട്ട ചാമുണ്ഡി (നിറകുടം), ചൂളിയര്‍ ഭഗവതി (നിറകുടം), മൂത്തോര്‍ ഭൂതം, കണ്ണങ്കാട്ട് ഭഗവതി (നിറകുടം), വിഷ്ണുമൂര്‍ത്തി, പഞ്ചുരുളി, തുളുനാടന്‍ ഭഗവതി, ഉച്ചകുറത്തി, ഇളയോര്‍ ഭൂതം, പൊട്ടന്‍ തെയ്യം, കുറുന്തിരിയമ്മ, ചെറിയ ഭഗവതി, കുറത്തിയമ്മ, അഞ്ചണങ്ങും ഭൂതം, കാലിച്ചാന്‍, വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, പൊന്നിന്‍ തിരുമുടിചൂടിയ കോലസ്വരൂപതയായി അമ്മയുടെ തിരുമുടി നിവരല്‍ (നിറകുടം), ഉമ്മട്ട ഗുളികന്‍.
6ന് പുത്രക്കാര്‍ ആരൂഡം തറവാട്ടില്‍ വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ പുറപ്പാട്.
തുടര്‍ന്ന് വിളക്കിലരിയോടെ ഉത്സവം സമാപിക്കും.