കോട്ടപ്പാറ വയനാട്ടുകുലവന്‍ ദേവസ്ഥാനം പ്രവേശന കവാടം സമര്‍പ്പിച്ചു

പാലക്കുന്ന്: പനയാല്‍ കോട്ടപ്പാറ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് ഭരണസമിതിയും നാട്ടുകൂട്ടായ്മയും ചേര്‍ന്ന് നിര്‍മ്മിച്ച പ്രവേശന കവാടം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര മുഖ്യകര്‍മി സുനീഷ് പൂജാരി ഉദ്ഘാടനം ചെയ്ത് സമര്‍പ്പിച്ചു. പനയാലപ്പന്റെ കന്നിരാശിയില്‍ സ്ഥാനം ചെയ്ത് വയനാട്ടുകുലവന്‍ അന്തിയുറക്കം കൊള്ളുന്നുവെന്നതും ദൈവക്കരുവായി മാറിയ കോട്ടപ്പാറ കുഞ്ഞിക്കോരനും ഈ ദേവസ്ഥാനത്തിന്റെ പ്രത്യേകതയാണ്. 8 ലക്ഷം രൂപ ചെലവില്‍ ചെങ്കല്ലില്‍ പണിതീര്‍ത്തതാണ് കവാടം. ദേവസ്ഥാന കമ്മിറ്റി പ്രസിഡണ്ട് എം. കുഞ്ഞികൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനാര്‍ദ്ദനന്‍, പനയാല്‍ മഹാലിംഗേശ്വര ക്ഷേത്ര […]

പാലക്കുന്ന്: പനയാല്‍ കോട്ടപ്പാറ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് ഭരണസമിതിയും നാട്ടുകൂട്ടായ്മയും ചേര്‍ന്ന് നിര്‍മ്മിച്ച പ്രവേശന കവാടം പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര മുഖ്യകര്‍മി സുനീഷ് പൂജാരി ഉദ്ഘാടനം ചെയ്ത് സമര്‍പ്പിച്ചു. പനയാലപ്പന്റെ കന്നിരാശിയില്‍ സ്ഥാനം ചെയ്ത് വയനാട്ടുകുലവന്‍ അന്തിയുറക്കം കൊള്ളുന്നുവെന്നതും ദൈവക്കരുവായി മാറിയ കോട്ടപ്പാറ കുഞ്ഞിക്കോരനും ഈ ദേവസ്ഥാനത്തിന്റെ പ്രത്യേകതയാണ്. 8 ലക്ഷം രൂപ ചെലവില്‍ ചെങ്കല്ലില്‍ പണിതീര്‍ത്തതാണ് കവാടം. ദേവസ്ഥാന കമ്മിറ്റി പ്രസിഡണ്ട് എം. കുഞ്ഞികൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനാര്‍ദ്ദനന്‍, പനയാല്‍ മഹാലിംഗേശ്വര ക്ഷേത്ര വൈസ് പ്രസിഡണ്ട് ബാലന്‍ മുതുവത്ത്, സി. നാരായണന്‍, വാസുദേവ ബട്ടത്തൂര്‍, ഗോവിന്ദമാരാര്‍ പനയാല്‍, രാജന്‍ പള്ളയില്‍, കുഞ്ഞിരാമന്‍ ചെട്ടിവളപ്പ്, കെ.ടി. അനില്‍കുമാര്‍, കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
കവാട ശില്‍പി ബാലന്‍ ആയമ്പാറയെയും മുന്‍ഭാരവാഹികളായ നാരായണന്‍ കുന്നൂച്ചി, പക്കീരന്‍ മന്ദിരവളപ്പ് എന്നിവരെയും ആദരിച്ചു. തുടര്‍ന്ന് പുത്തരി കൊടുക്കലും നടന്നു.

Related Articles
Next Story
Share it