കോട്ടച്ചേരി മേല്‍പാലം ഉദ്ഘാടനത്തിനൊരുങ്ങി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കോട്ടച്ചേരി മേല്‍പ്പാലം ഉദ്ഘാടനത്തിനൊരുങ്ങി. നൂലാമാലകളില്‍ കുരുങ്ങി കിടന്നിരുന്ന മേല്‍പ്പാലം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് റവന്യു മന്ത്രിയും കാഞ്ഞങ്ങാടിന്റെ എം.എല്‍.എയുമായിരുന്ന ഇ. ചന്ദ്രശേഖരന്റെ ഇടപെടലിന്റെ ഫലമായാണ് അനുവദിച്ചത്. കാഞ്ഞങ്ങാട് പട്ടണത്തിന്റെ മുഖഛായ മാറ്റുന്നതും കാഞ്ഞങ്ങാട്, അജാനൂര്‍ എന്നീ പ്രദേശത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് യാത്ര എളുപ്പമായി തീര്‍ക്കുന്നതുമാണ് കോട്ടച്ചേരി മേല്‍പ്പാലം. 38 കോടി രൂപ മുടക്കിയാണ് സ്ഥലം ഏറ്റെടുത്തതും പാലം നിര്‍മ്മിച്ചതും. 39 കോടി മുടക്കി കുശാല്‍നഗര്‍ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് റെയില്‍വേയുടെ അംഗീകാരം കൂടി […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കോട്ടച്ചേരി മേല്‍പ്പാലം ഉദ്ഘാടനത്തിനൊരുങ്ങി. നൂലാമാലകളില്‍ കുരുങ്ങി കിടന്നിരുന്ന മേല്‍പ്പാലം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് റവന്യു മന്ത്രിയും കാഞ്ഞങ്ങാടിന്റെ എം.എല്‍.എയുമായിരുന്ന ഇ. ചന്ദ്രശേഖരന്റെ ഇടപെടലിന്റെ ഫലമായാണ് അനുവദിച്ചത്. കാഞ്ഞങ്ങാട് പട്ടണത്തിന്റെ മുഖഛായ മാറ്റുന്നതും കാഞ്ഞങ്ങാട്, അജാനൂര്‍ എന്നീ പ്രദേശത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് യാത്ര എളുപ്പമായി തീര്‍ക്കുന്നതുമാണ് കോട്ടച്ചേരി മേല്‍പ്പാലം. 38 കോടി രൂപ മുടക്കിയാണ് സ്ഥലം ഏറ്റെടുത്തതും പാലം നിര്‍മ്മിച്ചതും. 39 കോടി മുടക്കി കുശാല്‍നഗര്‍ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് റെയില്‍വേയുടെ അംഗീകാരം കൂടി കിട്ടിയാല്‍ അതും യഥാര്‍ത്ഥ്യമാകും. 82 കോടി രൂപ ചെലവില്‍ കാത്തങ്ങാട് പട്ടണത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ കഴിയുന്ന കാഞ്ഞങ്ങാട് ഫ്‌ളൈഓവര്‍ ഡി.പി.ആര്‍ ആയി കിഫ്ബി അംഗീകാരത്തിന് സമര്‍പ്പിച്ചു കഴിഞ്ഞു.

Related Articles
Next Story
Share it