കോട്ടച്ചേരി മേല്‍പ്പാല നിര്‍മ്മാണം അന്തിമഘട്ടത്തില്‍; നഗരസഭാ കൗണ്‍സിലര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്: രണ്ട് പതിറ്റാണ്ടിലധികമായി കാഞ്ഞങ്ങാട്ടുകാരുടെ നിരന്തര ആവശ്യമായിരുന്നു കോട്ടച്ചേരി മേല്‍പ്പാലം എന്നത്. നാട്ടുകാരുടെ നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിലാണ് മേല്‍പ്പാല നിര്‍മാണം അന്തിമഘട്ടത്തിലെത്തിയത്. മേല്‍പ്പാല നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കാഞ്ഞങ്ങാട് നഗരത്തില്‍ നിന്ന് തീരദേശ പ്രദേശങ്ങളായ അജാനൂര്‍ കടപ്പുറം, മീനാപ്പീസ് കടപ്പുറം, ബല്ലാകടപ്പുറം, ഹോസ്ദുര്‍ഗ്ഗ് കടപ്പുറം, കാറ്റാടി, കൊളവയല്‍, ആവിയില്‍, പുഞ്ചാവി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ അനുഭവിച്ച യാത്രാദുരിതത്തിന്പരിഹാരമാകും. നിലവില്‍ ട്രെയിനുകള്‍ കടന്ന് പോകുമ്പോള്‍ കോട്ടച്ചേരിയിലെ റെയില്‍വേ ഗേറ്റ് അടച്ചിടുന്നതിനാല്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. അപ്രോച്ച് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കുറച്ചു […]

കാഞ്ഞങ്ങാട്: രണ്ട് പതിറ്റാണ്ടിലധികമായി കാഞ്ഞങ്ങാട്ടുകാരുടെ നിരന്തര ആവശ്യമായിരുന്നു കോട്ടച്ചേരി മേല്‍പ്പാലം എന്നത്. നാട്ടുകാരുടെ നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിലാണ് മേല്‍പ്പാല നിര്‍മാണം അന്തിമഘട്ടത്തിലെത്തിയത്. മേല്‍പ്പാല നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കാഞ്ഞങ്ങാട് നഗരത്തില്‍ നിന്ന് തീരദേശ പ്രദേശങ്ങളായ അജാനൂര്‍ കടപ്പുറം, മീനാപ്പീസ് കടപ്പുറം, ബല്ലാകടപ്പുറം, ഹോസ്ദുര്‍ഗ്ഗ് കടപ്പുറം, കാറ്റാടി, കൊളവയല്‍, ആവിയില്‍, പുഞ്ചാവി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ അനുഭവിച്ച യാത്രാദുരിതത്തിന്പരിഹാരമാകും. നിലവില്‍ ട്രെയിനുകള്‍ കടന്ന് പോകുമ്പോള്‍ കോട്ടച്ചേരിയിലെ റെയില്‍വേ ഗേറ്റ് അടച്ചിടുന്നതിനാല്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.
അപ്രോച്ച് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കുറച്ചു ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. ജിയോ ഫൗഡേഷനാണ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. പിന്നീടുള്ള റെയില്‍വേ ലൈനിന് മുകളിലുള്ള ഗാര്‍ഡര്‍ പാകിയിട്ടുള്ള സ്ഥലത്തെ നിര്‍മ്മാണമാണ് അത് ഏകദേശം പണി പൂര്‍ത്തീകരിച്ചു വരികയാണ്. കോണ്‍ഗ്രീറ്റ് ജോലികളും സൈഡ് ഭിത്തി നിര്‍മ്മാണവുമാണ് ഇപ്പോള്‍ പുരോകമിച്ചു വരുന്നത് നിര്‍മ്മാണ ചുമതല ഏറ്റെടുത്ത ജിയോ ഫൌഡേഷന്‍, എറണാകുളത്തെ വര്‍ഗ്ഗീസും ചേര്‍ന്ന് ആര്‍.ബി.ഡി.സിക്ക് കൈമാറും.
അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുന്ന നിര്‍മാണ പ്രവര്‍ത്തികള്‍ വിലയിരുത്താന്‍ കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍മാര്‍ മേല്‍പ്പാലം സൈറ്റ് സന്ദര്‍ശിച്ചു. ബല്ല കടപ്പുറം ഈസ്റ്റ് കൗണ്‍സിലര്‍ അനീസ ഹംസ, മൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ എം ശോഭന, ആവിക്കര 42-ാം വാര്‍ഡ് കൗണ്‍സിലര്‍ എ.കെ ലക്ഷ്മി എന്നിവരാണ് സൈറ്റ് സന്ദര്‍ശിച്ചത്. ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ. ഹമീദ് ഹാജി, കണ്‍വീനര്‍ സുറൂര്‍ മൊയ്തു ഹാജി, ജിയോ ഫൗണ്ടേഷന്‍ പ്രൊജക്റ്റ് മാനേജര്‍ മതി അഴകന്‍, അക്കൗണ്ടന്റ് പ്രശാന്ത്, സൂപ്പര്‍വൈസര്‍ കിറ്റ്‌കോ എന്‍ജിനീയര്‍ സണ്ണി ഒപ്പമുണ്ടായിരുന്നു.

Related Articles
Next Story
Share it