കോട്ടൂര്‍ കെ.എ.എല്‍.പി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും 5ന്

കാസര്‍കോട്: മുളിയാര്‍ പഞ്ചായത്തിലെ ആദ്യകാല പ്രാഥമിക വിദ്യാലയമായ കോട്ടൂര്‍ കെഎഎല്‍പി സ്‌കൂളിന്റെ 75-ാം വാര്‍ഷികം സമുചിതമായി ആഘോഷിക്കുന്നു. സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും വിദ്യാഭ്യാസ സെമിനാറും അഞ്ചിന് വൈകിട്ട് 4 മണിക്ക് നടക്കും.1944ല്‍ തുടക്കം കുറിച്ച സ്‌കൂളിന് 1948ല്‍ അംഗീകാരം ലഭിച്ചു. ഒന്നുമുതല്‍ അഞ്ചുവരെ കര്‍ണാടക ക്ലാസുകളാണ് ആദ്യം ആരംഭിച്ചത്. 1960 മുതല്‍ മലയാളം ക്ലാസുകള്‍ കൂടി തുടങ്ങി. 2016 മുതല്‍ പ്രീ പ്രൈമറി ക്ലാസ്സ് കൂടി ആരംഭിച്ചു. വിദ്യാലയത്തില്‍ നിന്ന് 5000 […]

കാസര്‍കോട്: മുളിയാര്‍ പഞ്ചായത്തിലെ ആദ്യകാല പ്രാഥമിക വിദ്യാലയമായ കോട്ടൂര്‍ കെഎഎല്‍പി സ്‌കൂളിന്റെ 75-ാം വാര്‍ഷികം സമുചിതമായി ആഘോഷിക്കുന്നു. സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും വിദ്യാഭ്യാസ സെമിനാറും അഞ്ചിന് വൈകിട്ട് 4 മണിക്ക് നടക്കും.
1944ല്‍ തുടക്കം കുറിച്ച സ്‌കൂളിന് 1948ല്‍ അംഗീകാരം ലഭിച്ചു. ഒന്നുമുതല്‍ അഞ്ചുവരെ കര്‍ണാടക ക്ലാസുകളാണ് ആദ്യം ആരംഭിച്ചത്. 1960 മുതല്‍ മലയാളം ക്ലാസുകള്‍ കൂടി തുടങ്ങി. 2016 മുതല്‍ പ്രീ പ്രൈമറി ക്ലാസ്സ് കൂടി ആരംഭിച്ചു. വിദ്യാലയത്തില്‍ നിന്ന് 5000 പരം വിദ്യാര്‍ത്ഥികള്‍ ആദ്യാക്ഷരം കുറിച്ച ധാരാളം മഹത് വ്യക്തിത്വങ്ങള്‍ രാജ്യത്തിനകത്തും പുറത്തും വിവിധ മേഖലകളില്‍ തങ്ങളുടെ സേവനം നല്‍കുന്നുണ്ട്. സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കാന്‍ സംഘാടകസമിതി രൂപീകരിച്ചു പ്രവര്‍ത്തിക്കുകയാണ്. പരിപാടിയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. 2023 ആഗസ്റ്റ് 19ന് പ്ലാറ്റിനം ജൂബിലിയുടെ ആഘോഷം ഉദുമ എം.എല്‍.എ സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര്‍ മാസത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുകയും ചെയ്തു. തുടര്‍ന്ന് ഒക്ടോബര്‍ മാസത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും മറ്റുമായി കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നവംബര്‍ അഞ്ചാം തീയതി രാവിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ക്വിസ് മത്സരം സംഘടിപ്പിക്കും. വൈകിട്ട് 4 മണിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും വിദ്യാഭ്യാസ സെമിനാറും നടക്കും. കഴിഞ്ഞ 75 വര്‍ഷക്കാലയളവില്‍ കോട്ടൂര്‍ സ്‌കൂളില്‍ നിന്നും പഠിച്ചുപോയ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും സംഗമത്തില്‍ പങ്കെടുക്കണമെന്ന് പ്ലാറ്റിനം ജൂബിലി ആഘോഷ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. സംഗമത്തില്‍ വച്ച് കഴിഞ്ഞകാല അധ്യാപകരെ ആദരിക്കല്‍ ചടങ്ങ് കൂടി സംഘടിപ്പിക്കും. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും അധ്യാപകരെ ആദരിക്കല്‍ ചടങ്ങും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു മുഖ്യ അതിഥിയായും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ എജുക്കേഷന്‍ കണ്‍ട്രോളര്‍ പ്രൊഫ. കെ പി ജയരാജന്‍ വിദ്യാഭ്യാസ പ്രഭാഷണവും നടത്തും.
പത്രസമ്മേളനത്തില്‍ ജൂബിലി കമ്മിറ്റി ചെയര്‍മാന്‍ പി ബാലകൃഷ്ണന്‍, ജനറല്‍ കണ്‍വീനറും ഹെഡ്മിസ്ട്രസ്സുമായ കെ എം സുകുമാരി, ട്രഷറര്‍ പി.കുഞ്ഞിക്കണ്ണന്‍ നായര്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി വൈസ് പ്രസിഡണ്ട് നാരായണന്‍ മാസ്റ്റര്‍ കാവുങ്കാല്‍, സ്‌കൂള്‍ പിടിഎ പ്രസിഡണ്ടും ആഘോഷ കമ്മിറ്റി കണ്‍വീനറുമായ ശിവശങ്കരന്‍ കെ.എസ്, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന കണ്‍വീനര്‍ കെ ഗോപാലന്‍, ചെയര്‍മാന്‍ സി അച്യുതന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it