കോട്ടക്കുന്ന് അഹമ്മദ് ഹാജി:വിശുദ്ധിയുടെ ആള്‍രൂപം
ജീവിതത്തിലുടനീളം വിശുദ്ധിയും സൂക്ഷ്മതയും കാത്ത് സൂക്ഷിച്ച ആദര്‍ശശാലിയായ ഒരു നേതാവിനെയാണ് അഹ്‌മദ് ഹാജിയുടെ വിയോഗത്തിലൂടെ കോട്ടക്കുന്ന് ഗ്രാമത്തിന് നഷ്ടമായിരിക്കുന്നത്. ലാളിത്യം മുഖമുദ്രയാക്കി തഖ്‌വയിലധിഷ്ഠിതമായ ജീവിതം നയിച്ച അഹമ്മദ് ഹാജി, കോട്ടക്കുന്ന് നിവാസികളില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നുവെന്ന് അനുസ്മരണ യോഗത്തില്‍ സംസാരിച്ചവരുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. പൗര പ്രമുഖനും വലിയ ഭൂവുടമയുമായിരുന്ന അദ്ദേഹം തന്റെ ജീവിതത്തിന്റെ സിംഹഭാഗവും നാടിനും നാട്ടുകാര്‍ക്കുമായി ഉഴിഞ്ഞുവെച്ച നായകനായിരുന്നു.കോട്ടക്കുന്നിന്റെ മത-പൊതു രംഗങ്ങളില്‍ അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിയാത്തതായി ഒന്നുമില്ല. മൂന്ന് പതിറ്റാണ്ടിലധികം കോട്ടക്കുന്ന് ജമാഅത്തിന്റെ ജന.സെക്രട്ടറിയായി […]

ജീവിതത്തിലുടനീളം വിശുദ്ധിയും സൂക്ഷ്മതയും കാത്ത് സൂക്ഷിച്ച ആദര്‍ശശാലിയായ ഒരു നേതാവിനെയാണ് അഹ്‌മദ് ഹാജിയുടെ വിയോഗത്തിലൂടെ കോട്ടക്കുന്ന് ഗ്രാമത്തിന് നഷ്ടമായിരിക്കുന്നത്. ലാളിത്യം മുഖമുദ്രയാക്കി തഖ്‌വയിലധിഷ്ഠിതമായ ജീവിതം നയിച്ച അഹമ്മദ് ഹാജി, കോട്ടക്കുന്ന് നിവാസികളില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നുവെന്ന് അനുസ്മരണ യോഗത്തില്‍ സംസാരിച്ചവരുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്.
പൗര പ്രമുഖനും വലിയ ഭൂവുടമയുമായിരുന്ന അദ്ദേഹം തന്റെ ജീവിതത്തിന്റെ സിംഹഭാഗവും നാടിനും നാട്ടുകാര്‍ക്കുമായി ഉഴിഞ്ഞുവെച്ച നായകനായിരുന്നു.കോട്ടക്കുന്നിന്റെ മത-പൊതു രംഗങ്ങളില്‍ അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിയാത്തതായി ഒന്നുമില്ല. മൂന്ന് പതിറ്റാണ്ടിലധികം കോട്ടക്കുന്ന് ജമാഅത്തിന്റെ ജന.സെക്രട്ടറിയായി അഹമ്മദ് ഹാജി നടത്തിയ നിസ്വാര്‍ത്ഥ സേവനം തങ്കലിപികളില്‍ എഴുതി വെക്കാന്‍ പാകത്തിലുള്ളതാണ്. കോട്ടക്കുന്ന് ജുമാ മസ്ജിദിന്റെയും ബദ്രിയാ മദ്റസയുടെയും മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന തരത്തില്‍ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്.
വ്യക്തി ജീവിതത്തിലും പള്ളിമദ്രസകളുമായി ബന്ധപ്പെട്ട് നേതൃസ്ഥാനത്തിരിക്കുമ്പോഴും സൂക്ഷ്മതയും കണക്കില്‍ സുതാര്യതയും കാത്ത് സൂക്ഷിക്കേണ്ടത് എങ്ങനെയാണെന്ന് അദ്ദേഹം പഠിപ്പിച്ച് കൊടുത്തു. അഞ്ച് പൈസയുടെ കണക്കായാല്‍ പോലും വടിവൊത്ത തന്റെ കയ്യക്ഷരത്തില്‍ അദ്ദേഹം അത് കുറിച്ചുവെക്കുമായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.
തന്റെ സമ്പത്തിന്റെ ഒരു വിഹിതം ദീനിരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി എന്നും മാറ്റിവെച്ചിരുന്ന അദ്ദേഹം ജീവകാരുണ്യ മേഖലകളിലും മുന്‍നിരയിലായിരുന്നു. ദിക്റും സ്വലാത്തും ഔറാദുകളും എല്ലാം പൂര്‍ത്തിയാക്കി ഏറെ വൈകിയായിരുന്നു വീട്ടിലേക്ക് മടങ്ങിയിരുന്നത്. ഒരു കാലത്ത് വലിയ ധനികനായിരുന്ന അഹമ്മദാജി മൊഗ്രാല്‍ പുത്തൂര്‍ ബദ്രിയാ സോ മില്‍സ് അടക്കമുള്ള നിരവധി വ്യവസായ സ്ഥാപനങ്ങളുടെ ഉടമയും ഫാക്ട് ഡീലറുമായിരുന്നു.
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ ഒറ്റപ്പെട്ടുപോയ ഒരു വയല്‍ പ്രദേശമായിരുന്ന കോട്ടക്കുന്നിനെ മനോഹരമായ ഗ്രാമമായി മാറ്റിയെടുക്കുന്നതില്‍ അഹമ്മദ് ഹാജി വഹിച്ച പങ്ക് നിസ്തുലമാണ്. മൊഗ്രാല്‍ പുത്തൂര്‍ കടവത്ത് മുതല്‍ കോട്ടക്കുന്ന് വരെയുള്ള റോഡ് നിര്‍മ്മാണത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ കഠിന പ്രയത്‌നമായിരുന്നു. നൂറില്‍പരം സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങള്‍ ഉപയോഗിച്ചാണ് പ്രസ്തുത റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഇതിനായി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച വ്യക്തി എന്ന നിലയില്‍ വലിയ ത്യാഗമായിരുന്നു അദ്ദേഹത്തിന് സഹിക്കേണ്ടി വന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള അദ്ദേഹത്തിന്റ ദീര്‍ഘവീക്ഷണമാണ് ഈ പ്രദേശത്തിന്റെ വികസനത്തിന് വഴി തുറന്നത്.
മാതൃകായോഗ്യനായ ഒരു കുടുംബനാഥന്‍ കൂടിയായിരുന്നു അഹമ്മദ് ഹാജി. തുറന്ന പുസ്തകമായിരുന്ന അദ്ദേഹത്തിന്റെ ജീവിതരീതി തന്നെയാണ് മക്കളും അനുകരിച്ച് വരുന്നത്.
കോട്ടക്കുന്ന് നിവാസികള്‍ക്ക് ചിന്തിക്കാനും മാതൃകയാക്കാനുമുള്ള ഒരു പിടി സന്ദേശങ്ങള്‍ ബാക്കിവെച്ച് ആ നന്മയുടെ പൂമരം ഇഹലോകവാസം വെടിഞ്ഞു.
നാഥാ...നിന്റെ സ്വര്‍ഗ്ഗപൂങ്കാവനത്തില്‍ അദ്ദേഹത്തിനും ഞങ്ങള്‍ക്കും ഒരിടം നല്‍കണേ..ആമീന്‍