കോട്ടച്ചേരി ബാങ്ക് സ്വര്‍ണ പണയ തട്ടിപ്പ്; പൊലീസ് നിയമോപദേശം തേടാനൊരുങ്ങുന്നു

കാഞ്ഞങ്ങാട്: കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് ഇടപാടുകാരുടെ പണയ സ്വര്‍ണമെടുത്ത് വീണ്ടും പണയപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ പൊലീസ് കൂടുതല്‍ നിയമോപദേശം തേടാനൊരുങ്ങുന്നു. മഡിയന്‍ ശാഖയിലാണ് തട്ടിപ്പ് അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മാനേജര്‍ അടമ്പിലില്‍ താമസിക്കുന്ന വെള്ളിക്കോത്ത് സ്വദേശിനി ടി. നീന (52) 80 ദിവസമായി ജയിലില്‍ കഴിയുകയാണ്. 58 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സംഭവത്തില്‍ നീന ഉള്‍പ്പെടെ ഏഴ് പ്രതികളുണ്ടെങ്കിലും മറ്റുള്ളവരെ ചോദ്യം ചെയ്തതല്ലാതെ അറസ്റ്റ് ചെയ്തിട്ടില്ല. കേസില്‍ പ്രതികളാണെങ്കിലും പണം തട്ടിയതില്‍ […]

കാഞ്ഞങ്ങാട്: കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് ഇടപാടുകാരുടെ പണയ സ്വര്‍ണമെടുത്ത് വീണ്ടും പണയപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ പൊലീസ് കൂടുതല്‍ നിയമോപദേശം തേടാനൊരുങ്ങുന്നു. മഡിയന്‍ ശാഖയിലാണ് തട്ടിപ്പ് അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മാനേജര്‍ അടമ്പിലില്‍ താമസിക്കുന്ന വെള്ളിക്കോത്ത് സ്വദേശിനി ടി. നീന (52) 80 ദിവസമായി ജയിലില്‍ കഴിയുകയാണ്. 58 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സംഭവത്തില്‍ നീന ഉള്‍പ്പെടെ ഏഴ് പ്രതികളുണ്ടെങ്കിലും മറ്റുള്ളവരെ ചോദ്യം ചെയ്തതല്ലാതെ അറസ്റ്റ് ചെയ്തിട്ടില്ല. കേസില്‍ പ്രതികളാണെങ്കിലും പണം തട്ടിയതില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് കണ്ടെത്തേണ്ടതുണ്ട്. ഒരാളൊഴികെ എല്ലാവരെയും ചോദ്യം ചെയ്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്താത്ത സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ടാണ് പൊലീസ് നിയമോപദേശം തേടാനൊരുങ്ങുന്നത്. ഇടപാടുകാര്‍ പണയപ്പെടുത്തിയ സ്വര്‍ണം അവരറിയാതെ എടുത്ത് മറ്റ് ആളുകളുടെ പേരില്‍ വീണ്ടും പണയപ്പെടുത്തിയാണ് പണം തട്ടിയത്. നീനയ്ക്ക് മറ്റൊരു ശാഖയിലേക്ക് സ്ഥലംമാറ്റം ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
അതേ സമയം ബാങ്കിലെ ചില ജീവനക്കാരില്‍ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. സാധാരണ ഒന്നിലധികം പേരാണ് ബാങ്ക് ലോക്കറിന്റെ കസ്റ്റോഡിയന്മാരായുണ്ടാവുക. ഈ സാഹചര്യത്തില്‍ ഒരാള്‍ മാത്രം തട്ടിപ്പ് നടത്തിയെന്നതും സംശയമുയര്‍ത്തുന്നുണ്ട്.

Related Articles
Next Story
Share it