കൊപ്പല്‍ അബ്ദുല്ല രാഷ്ട്രീയത്തില്‍ കിംഗ് മേക്കറായിരുന്നു-എന്‍.എ. നെല്ലിക്കുന്ന്

കാസര്‍കോട്: രാഷ്ട്രീയത്തില്‍ ഒരു കിംഗ് മേക്കറായിരുന്നു കൊപ്പല്‍ അബ്ദുല്ലയെന്നും മറ്റുള്ളവരെ ഉയര്‍ത്തി കൊണ്ടുവരാന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ സ്വന്തം കാര്യത്തിന് വേണ്ടി ഉപയോഗിച്ചിരുന്നുവെങ്കില്‍ വലിയ പദവികളില്‍ എത്തുമായിരുന്നുവെന്നും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. കാസര്‍കോട്ടെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന കൊപ്പല്‍ അബ്ദുല്ലയുടെ ഏഴാം ചരമ വാര്‍ഷിക യോഗം മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ മുഖ്യാതിഥിയായി. സ്റ്റാന്റിംഗ് കമ്മിറ്റി […]

കാസര്‍കോട്: രാഷ്ട്രീയത്തില്‍ ഒരു കിംഗ് മേക്കറായിരുന്നു കൊപ്പല്‍ അബ്ദുല്ലയെന്നും മറ്റുള്ളവരെ ഉയര്‍ത്തി കൊണ്ടുവരാന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ സ്വന്തം കാര്യത്തിന് വേണ്ടി ഉപയോഗിച്ചിരുന്നുവെങ്കില്‍ വലിയ പദവികളില്‍ എത്തുമായിരുന്നുവെന്നും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. കാസര്‍കോട്ടെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന കൊപ്പല്‍ അബ്ദുല്ലയുടെ ഏഴാം ചരമ വാര്‍ഷിക യോഗം മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ മുഖ്യാതിഥിയായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, കന്നഡ നടന്‍ കാസര്‍കോട് ചിന്ന, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.എ. മുഹമ്മദ് ഹനീഫ, അസീസ് കടപ്പുറം, സിദ്ദീഖ് ചേരങ്കൈ, മാധ്യമ പ്രവര്‍ത്തകന്‍ ടി.എ ഷാഫി, അബ്ദുല്ല ഹസൈന്‍ കടവത്ത്, വ്യവസായി എം.പി ഷാഫി ഹാജി, എ.കെ. മൊയ്തീന്‍ കുഞ്ഞി, കരീം സിറ്റി ഗോള്‍ഡ്, അച്ചു നായന്മാര്‍മൂല, ബി. എ അഷ്‌റഫ്, കെ.എം ബഷീര്‍, ഹമീദ് കോളിയടുക്കം, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, ഹമീദ് ചേരങ്കൈ, യൂനുസ് തളങ്കര, കുഞ്ഞാമു നെല്ലിക്കുന്ന്, നാഗേഷ് ഷെട്ടി സംസാരിച്ചു. എ.എസ് മുഹമ്മദ്കുഞ്ഞി സ്വാഗതവും ഷാഫി തെരുവത്ത് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it