സ്വന്തമായി വാങ്ങിച്ച കൃഷിയിടത്തില്‍ നൂറുമേനി വിളയിച്ച് കൂട്ടക്കനി സ്‌കൂള്‍

കൂട്ടക്കനി: പി.ടി.എ.യും നാട്ടുകാരും കൂട്ടക്കനി സ്‌കൂളിനായി വാങ്ങിച്ച കൃഷിയിടത്തില്‍ നിന്നും കൊയ്‌തെടുത്തത് നൂറ് മേനി. കോവിഡ് കാലത്തും കഠിന പരിശ്രമത്തിലൂടെ സ്വരൂപിച്ച തുക ഉപയോഗിച്ചാണ് ജൂണ്‍മാസത്തില്‍ ഇരുപത്തഞ്ച് സെന്റ് കൃഷിസ്ഥലം വാങ്ങിയത്. അധ്യാപകരും പി.ടി.എ അംഗങ്ങളും ചേര്‍ന്ന് ജൂണ്‍ 5 പരിസ്ഥിതി ദനത്തിലാണ് തൊണ്ണൂറാന്‍ വിത്ത് വിതച്ചത്. കുട്ടികളുടെ അഭാവത്തില്‍ അവര്‍ തന്നെ പരിപാലനവും ഏറ്റെടുത്തു. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവും ലഭിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. പി. ടി.എ. പ്രസിഡണ്ട് […]

കൂട്ടക്കനി: പി.ടി.എ.യും നാട്ടുകാരും കൂട്ടക്കനി സ്‌കൂളിനായി വാങ്ങിച്ച കൃഷിയിടത്തില്‍ നിന്നും കൊയ്‌തെടുത്തത് നൂറ് മേനി. കോവിഡ് കാലത്തും കഠിന പരിശ്രമത്തിലൂടെ സ്വരൂപിച്ച തുക ഉപയോഗിച്ചാണ് ജൂണ്‍മാസത്തില്‍ ഇരുപത്തഞ്ച് സെന്റ് കൃഷിസ്ഥലം വാങ്ങിയത്. അധ്യാപകരും പി.ടി.എ അംഗങ്ങളും ചേര്‍ന്ന് ജൂണ്‍ 5 പരിസ്ഥിതി ദനത്തിലാണ് തൊണ്ണൂറാന്‍ വിത്ത് വിതച്ചത്. കുട്ടികളുടെ അഭാവത്തില്‍ അവര്‍ തന്നെ പരിപാലനവും ഏറ്റെടുത്തു. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവും ലഭിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. പി. ടി.എ. പ്രസിഡണ്ട് പി.സി. പ്രഭാകരന്‍ അധ്യക്ഷതവഹിച്ചു. രാമകൃഷ്ണല്‍ കൂട്ടക്കനി, ടി. ഷൈലജ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ഇ.വി. പ്രകാശന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രാജേഷ് കുട്ടക്കനി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it