വിധവകള്‍ക്കും അവിവാഹിതര്‍ക്കും പങ്കാളിയെ കണ്ടെത്താന്‍ കൂട്ട്; സംഗമം കാഞ്ഞങ്ങാട്ട്

കാസര്‍കോട്: ജില്ലയിലെ അവിവാഹിത/ വിധവളുടെ ഉന്നമനം ലക്ഷ്യമിട്ട് ജില്ലാ ഭരണ സംവിധാനത്തിന്റെയും വനിത ശിശു വികസന വകുപ്പിന്റെയും ജില്ലാ വിധവാ സെല്ലിന്റെയും ആഭിമുഖ്യത്തില്‍ ആരംഭിച്ച 'കൂട്ട്' പദ്ധതിയിലൂടെ വിധവകളെ വിവാഹം കഴിക്കാന്‍ സന്നദ്ധരായ പുരുഷന്മാരുടെയും പുനര്‍വിവാഹത്തിന് സന്നദ്ധരായ സ്ത്രീകളുടെയും സംഗമം മാര്‍ച്ച് ആറിന് രാവിലെ 10 ന് കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയില്‍ നടക്കും. ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ജില്ലാ നിയമ അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് എം സുഹൈബ്, ജില്ലാ പൊലീസ് […]

കാസര്‍കോട്: ജില്ലയിലെ അവിവാഹിത/ വിധവളുടെ ഉന്നമനം ലക്ഷ്യമിട്ട് ജില്ലാ ഭരണ സംവിധാനത്തിന്റെയും വനിത ശിശു വികസന വകുപ്പിന്റെയും ജില്ലാ വിധവാ സെല്ലിന്റെയും ആഭിമുഖ്യത്തില്‍ ആരംഭിച്ച 'കൂട്ട്' പദ്ധതിയിലൂടെ വിധവകളെ വിവാഹം കഴിക്കാന്‍ സന്നദ്ധരായ പുരുഷന്മാരുടെയും പുനര്‍വിവാഹത്തിന് സന്നദ്ധരായ സ്ത്രീകളുടെയും സംഗമം മാര്‍ച്ച് ആറിന് രാവിലെ 10 ന് കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയില്‍ നടക്കും.

ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ജില്ലാ നിയമ അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് എം സുഹൈബ്, ജില്ലാ പൊലീസ് മേധാവി പി ബി രാജീവ്, സബ്കളക്ടര്‍ ഡി ആര്‍ മേഘശ്രീ, എ ഡി എം അതുല്‍ എസ് നാഥ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍, ശിശുവികസനപദ്ധതി ഓഫീസര്‍ പി ബേബി എന്നിവര്‍ വിശിഷ്ടാതിഥികളാകും. വനിത സംരക്ഷണഓഫീസര്‍ എം വി സുനിത പദ്ധതി വിവരണം നടത്തും.

Related Articles
Next Story
Share it