ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വര്‍ഷമായിട്ടും പ്രവര്‍ത്തനം ആരംഭിക്കാതെ കൂഡ്‌ലു ഗ്രൂപ്പ് വില്ലേജ്

കാസര്‍കോട്: ഒന്നര വര്‍ഷം മുമ്പ് ഉദ്ഘാടനം നടന്ന കൂഡ്‌ലു ഗ്രൂപ്പ് വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തില്‍ ഇനിയും പ്രവര്‍ത്തനം ആരംഭിച്ചില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 30ന് റവന്യു മന്ത്രി ഉദ്ഘാടനം ചെയ്ത സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടമാണ് പ്രവര്‍ത്തനം തുടങ്ങാതെ കാടുകയറിയും മറ്റും നശിക്കുന്നത്. മൊഗ്രാല്‍ പുത്തൂര്‍, കൂഡ്‌ലു, ഷിരിബാഗിലു വില്ലേജുകള്‍ ചേര്‍ന്നതാണ് കൂഡ്‌ലു ഗ്രൂപ്പ് വില്ലേജ്. ചൗക്കി-ഉളിയത്തടുക്ക റോഡില്‍ നാഷണല്‍ നഗറിലാണ് പുതുതായി കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ പ്രവര്‍ത്തനം ഇതുവരെയും ആരംഭിച്ചിട്ടില്ല. നിലവില്‍ മൊഗ്രാല്‍ പുത്തൂര്‍ […]

കാസര്‍കോട്: ഒന്നര വര്‍ഷം മുമ്പ് ഉദ്ഘാടനം നടന്ന കൂഡ്‌ലു ഗ്രൂപ്പ് വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തില്‍ ഇനിയും പ്രവര്‍ത്തനം ആരംഭിച്ചില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 30ന് റവന്യു മന്ത്രി ഉദ്ഘാടനം ചെയ്ത സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടമാണ് പ്രവര്‍ത്തനം തുടങ്ങാതെ കാടുകയറിയും മറ്റും നശിക്കുന്നത്. മൊഗ്രാല്‍ പുത്തൂര്‍, കൂഡ്‌ലു, ഷിരിബാഗിലു വില്ലേജുകള്‍ ചേര്‍ന്നതാണ് കൂഡ്‌ലു ഗ്രൂപ്പ് വില്ലേജ്. ചൗക്കി-ഉളിയത്തടുക്ക റോഡില്‍ നാഷണല്‍ നഗറിലാണ് പുതുതായി കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ പ്രവര്‍ത്തനം ഇതുവരെയും ആരംഭിച്ചിട്ടില്ല. നിലവില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പരിധിയിലെ എരിയാലിലുള്ള പഴയ കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തനം സുഗമമാക്കുന്നതിന് ഗ്രൂപ്പ് വില്ലേജ് വിഭജിക്കണമെന്ന് കാലങ്ങളായി ആവശ്യം ഉയരുന്നുണ്ട്. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുഴുവനും മധൂര്‍ പഞ്ചായത്തിലെ പകുതിയോളം ഭാഗവും ഉള്‍പ്പെടുന്നതാണ് കൂഡ്‌ലു ഗ്രൂപ്പ് വില്ലേജ്. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പരിധിയിലുള്ള വില്ലേജ് ഓഫീസ് മാറ്റുന്നതിനിതിരെ പഞ്ചായത്ത് ഭരണസമിതിയും വിവിധ സംഘടനകളും രംഗത്ത് വന്നിരുന്നു. ഇതോടെയാണ് നാഷണല്‍ നഗറിലെ പുതിയ കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കാനാവാത്തത്. എരിയാലിലുള്ള നിലവിലെ വില്ലേജ് ഓഫീസ് കെട്ടിടത്തില്‍ മതിയായ സൗകര്യങ്ങളില്ല. ഇത് കാരണം ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവരും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഗ്രൂപ്പ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ വില്ലേജ് ഓഫീസ് പഞ്ചായത്തില്‍ തന്നെ നിലനിര്‍ത്തുകയും നാഷണല്‍ നഗറിലെ കെട്ടിടത്തില്‍ ഷിരിബാഗിലു വില്ലേജാക്കി പ്രവര്‍ത്തനം ആരംഭിക്കണമെന്നുമാണ് പ്രധാന ആവശ്യം.

Related Articles
Next Story
Share it