കൊമ്പനടുക്കം നൂറുല്‍ ഹുദാ മദ്രസ<br>നബിദിന പരിപാടി സമാപിച്ചു

ചെമ്മനാട്: കൊമ്പനടുക്കം മഹല്‍ കമ്മിറ്റിക്ക് കീഴിലുള്ള കൊമ്പനടുക്കം നൂറുല്‍ ഹുദാ മദ്രസ 41-ാം വാര്‍ഷിക നബിദിന പരിപാടി സമാപിച്ചു. മദ്രസ അങ്കണത്തില്‍ വെച്ച് മദ്രസാ കുട്ടികളുടെ ഇസ്ലാമിക കലാ മത്സരങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഇസ്ലാമിക കലാ പ്രദര്‍ശനങ്ങള്‍, ഹാഫിള് ആയവരുടെ ഖുര്‍ആന്‍ പാരായണ മത്സരങ്ങള്‍, സാംസ്‌കാരിക സദസ്സ് തുടങ്ങിയ പരിപാടികള്‍ നടന്നു.സമാപന സമ്മേളനം ചെമ്മനാട് ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ റഷീദ് നജ്മി ഉദ്ഘാടനം ചെയ്തു.കൊമ്പനടുക്കം അന്‍സാറുല്‍ ഇസ്‌ലാം ജുമാ മസ്ജിദ് ഖത്തീബ് ഹാഫിള് അബ്ദുല്‍ റാസിഖ് […]

ചെമ്മനാട്: കൊമ്പനടുക്കം മഹല്‍ കമ്മിറ്റിക്ക് കീഴിലുള്ള കൊമ്പനടുക്കം നൂറുല്‍ ഹുദാ മദ്രസ 41-ാം വാര്‍ഷിക നബിദിന പരിപാടി സമാപിച്ചു. മദ്രസ അങ്കണത്തില്‍ വെച്ച് മദ്രസാ കുട്ടികളുടെ ഇസ്ലാമിക കലാ മത്സരങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഇസ്ലാമിക കലാ പ്രദര്‍ശനങ്ങള്‍, ഹാഫിള് ആയവരുടെ ഖുര്‍ആന്‍ പാരായണ മത്സരങ്ങള്‍, സാംസ്‌കാരിക സദസ്സ് തുടങ്ങിയ പരിപാടികള്‍ നടന്നു.
സമാപന സമ്മേളനം ചെമ്മനാട് ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ റഷീദ് നജ്മി ഉദ്ഘാടനം ചെയ്തു.
കൊമ്പനടുക്കം അന്‍സാറുല്‍ ഇസ്‌ലാം ജുമാ മസ്ജിദ് ഖത്തീബ് ഹാഫിള് അബ്ദുല്‍ റാസിഖ് നജ്മി മുഖ്യ പ്രഭാഷണം നടത്തി.
മഹല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.
സിദ്ദീഖ് മൗലവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അബ്ദുല്‍ ഖാദര്‍ ബി.എച്ച്. സ്വാഗതവും ആബിദ് അലി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it