കൊല്ലത്ത് യൂത്ത് ഫ്രണ്ട്(ബി) നേതാവിനെ വെട്ടിക്കൊന്നു

കൊല്ലം: കൊല്ലം കുന്നിക്കോട് യൂത്ത് ഫ്രണ്ട് (ബി) നേതാവിനെ ക്രൂരമായി വെട്ടിക്കൊന്നു. ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡണ്ട് കോക്കാട്ട് മനുവിലാസത്തില്‍ മനോജ് (39) ആണ് കൊലചെയ്യപ്പെട്ടത്. കുന്നിക്കോട് കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് മനോജ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി വെട്ടേറ്റ നിലയില്‍ റോഡില്‍ കിടന്ന മനോജിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴുത്തിലാണ് വെട്ടേറ്റത്. കൈവിരലുകള്‍ അറുത്തുമാറ്റിയ നിലയിലാണ്.

Related Articles
Next Story
Share it