കരിയിലക്കൂനയില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ കാണാതായ ബന്ധുക്കളായ രണ്ട് യുവതികളുടെയും മൃതദേഹം കണ്ടെത്തി; രേഷ്മ ഇത്ര വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും തന്റെ കുഞ്ഞിനെ നന്നായി നോക്കണമെന്നും ഭര്‍തൃസഹോദരന്റെ ഭാര്യയായ ആര്യയുടെ ആത്മത്യാകുറിപ്പ്

കൊല്ലം: കരിയിലക്കൂനയില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ കാണാതായ ബന്ധുക്കളില്‍ രണ്ടാമത്തെ യുവതിയുടെ മൃതദേഹവും കണ്ടെത്തി. കാമുകനോടൊപ്പം ജീവിക്കാനായി ചോരക്കുഞ്ഞിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ച കേസില്‍ ഊഴായിക്കോട് സ്വദേശിനികളായ, അറസ്റ്റിലായ രേഷ്മയുടെ ഭര്‍തൃസഹോദരന്റെ ഭാര്യ ആര്യ (23), ഭര്‍തൃസഹോദരീ പുത്രി ഗ്രീഷ്മ(22) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കേസില്‍ പോലീസ് മൊഴിയെടുക്കാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് ഇരുവരെയും കാണാതായത്. കുഞ്ഞ് മരിച്ച സംഭവത്തില്‍ കല്ലുവാതുക്കല്‍ ഊഴായ്ക്കോട് പേഴുവിള വീട്ടില്‍ രേഷ്മയെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റുചെയ്തത്. കാമുകനൊപ്പം […]

കൊല്ലം: കരിയിലക്കൂനയില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ കാണാതായ ബന്ധുക്കളില്‍ രണ്ടാമത്തെ യുവതിയുടെ മൃതദേഹവും കണ്ടെത്തി. കാമുകനോടൊപ്പം ജീവിക്കാനായി ചോരക്കുഞ്ഞിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ച കേസില്‍ ഊഴായിക്കോട് സ്വദേശിനികളായ, അറസ്റ്റിലായ രേഷ്മയുടെ ഭര്‍തൃസഹോദരന്റെ ഭാര്യ ആര്യ (23), ഭര്‍തൃസഹോദരീ പുത്രി ഗ്രീഷ്മ(22) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കേസില്‍ പോലീസ് മൊഴിയെടുക്കാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് ഇരുവരെയും കാണാതായത്. കുഞ്ഞ് മരിച്ച സംഭവത്തില്‍ കല്ലുവാതുക്കല്‍ ഊഴായ്ക്കോട് പേഴുവിള വീട്ടില്‍ രേഷ്മയെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റുചെയ്തത്. കാമുകനൊപ്പം പോകുന്നതിനാണ് രേഷ്മ കുഞ്ഞിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി മൊഴി നല്‍കാന്‍ വ്യാഴാഴ്ച മൂന്നു മണിക്ക് സ്റ്റേഷനില്‍ എത്തണമെന്ന് പോലീസ് യുവതികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ ഇരുവരെയും കാണാതാവുകയായിരുന്നു.

ആര്യയുടെ മൃതദേഹമാണ് ഇത്തിക്കരയാറ്റില്‍ നിന്നും ആദ്യം കണ്ടെത്തിയത്. ഇത്തിക്കരയാറിന് സമീപത്തുകൂടി ഇരുവരും നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയതിനെ തുടര്‍ന്ന് പരിസരത്ത് പോലീസ് പരിശോധന നടത്തിയപ്പോഴാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. 'ഞങ്ങള്‍ പോകുകയാണെ'ന്ന് കത്തെഴുതി വെച്ച ശേഷമാണ് ഇരുവരും വീട്ടില്‍ നിന്ന് പുറപ്പെട്ടത്. മൊഴി നല്‍കാന്‍ എത്തണമെന്ന് ആവശ്യപ്പെട്ട കാര്യം ബന്ധുവിനെ ഫോണില്‍ അറിയിച്ചിരുന്നു.

രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പില്‍ ആര്യ പറഞ്ഞു. അവരുടെ ജീവിതം നന്നാകണമെന്ന് മാത്രമാണ് താന്‍ കരുതിയത്. പിഞ്ചു കുഞ്ഞിനെ കൊന്ന കേസില്‍ പോലീസ് പിടികൂടുന്നത് സഹിക്കാന്‍ കഴിയില്ല. അറിഞ്ഞുകൊണ്ട് ആരേയും താന്‍ ചതിച്ചിട്ടില്ല. തന്റെ മകനെ നന്നായി നോക്കണം. എല്ലാവരും ക്ഷമിക്കണമെന്നും ആത്മഹത്യാകുറിപ്പിലുണ്ട്.

ഭര്‍തൃസഹോദരന്റെ ഭാര്യയായ ആര്യയുടെ പേരിലുള്ള സിം കാര്‍ഡാണ് ഫെയ്‌സ്ബുക്ക് കാമുകനുമായി ചാറ്റ് ചെയ്യാന്‍ രേഷ്മ ഉപയോഗിച്ചിരുന്നത്. ഇതിനെപ്പറ്റി ചോദിച്ചറിയാന്‍ ആര്യയോട് പോലീസ് സ്റ്റേഷനിലെത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. പോലീസ് വിളിപ്പിച്ചതിനു പിന്നാലെ ആര്യ അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ആര്യയെ കാണാതായത്. അതേസമയം കേസുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലാത്ത ഗ്രീഷ്മയെ ആര്യ എന്തിനാണ് മരിക്കാന്‍ ഒപ്പം കൂട്ടിയത് എന്നതടക്കമുള്ള കാര്യങ്ങളില്‍ ഇതോടെ ദുരൂഹത വര്‍ധിച്ചു.

Related Articles
Next Story
Share it