ഡി.എന്‍.എ പരിശോധനയില്‍ കുഞ്ഞ് രേഷ്മയുടേതാണെന്ന് തെളിഞ്ഞു, ചോരക്കുഞ്ഞിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ 22കാരി പോലീസ് കസ്റ്റഡിയില്‍, ഉപേക്ഷിച്ചത് ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാന്‍ കുഞ്ഞ് തടസ്സമായതിനാല്‍

കൊല്ലം: ചോരകുഞ്ഞിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഊഴായികോഡ് കല്ലുവാതുക്കല്‍ പേഴുവിള വീട്ടില്‍ രേഷ്മ(22)യാണ് പോലീസ് പിടിയിലായത്. കൊല്ലം കല്ലുവാതുക്കലിലാണ് കരിയിലക്കാട്ടില്‍ ചോരകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഡി.എന്‍.എ പരിശോധനയില്‍ കുഞ്ഞ് രേഷ്മയുടേതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാന്‍ കുഞ്ഞ് തടസ്സമാകുമെന്ന് കരുതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് യുവതി പോലീസിനു മൊഴി നല്‍കി.

കൊല്ലം: ചോരകുഞ്ഞിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഊഴായികോഡ് കല്ലുവാതുക്കല്‍ പേഴുവിള വീട്ടില്‍ രേഷ്മ(22)യാണ് പോലീസ് പിടിയിലായത്. കൊല്ലം കല്ലുവാതുക്കലിലാണ് കരിയിലക്കാട്ടില്‍ ചോരകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ഡി.എന്‍.എ പരിശോധനയില്‍ കുഞ്ഞ് രേഷ്മയുടേതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാന്‍ കുഞ്ഞ് തടസ്സമാകുമെന്ന് കരുതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് യുവതി പോലീസിനു മൊഴി നല്‍കി.

Related Articles
Next Story
Share it