ബിരിയാണിയെ ചൊല്ലി തര്‍ക്കം; വീട്ടമ്മയെ ഭര്‍തൃസഹോദരി മര്‍ദിച്ചുകൊന്നു
കൊല്‍ക്കത്ത: ബിരിയാണിയെ ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. കൊല്‍ക്കത്തയിലെ പട്ടുലിയിലാണ് സംഭവം. വീട്ടമ്മയെ ഭര്‍തൃസഹോദരിയാണ് മര്‍ദിച്ചുകൊന്നത്. ഫര്‍ഗുനി ബസു(48) എന്ന വീട്ടമ്മയാണ് മരിച്ചത്. സംഭവത്തില്‍ ഫര്‍ഗുനിയുടെ ഭര്‍ത്താവിന്റെ സഹോദരി ശര്‍മിഷ്ട ബസുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫര്‍ഗുനിയുണ്ടാക്കിയ ബിരിയാണി കഴിച്ച് ശര്‍മിഷ്ടയുടെ മകന്‍ ഛര്‍ദിച്ചതിനെ ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്. തുടര്‍ന്ന് ശര്‍മിഷ്ട, ഫര്‍ഗുനിയെ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. ഇവരുടെ ബോധം നഷ്ടപ്പെട്ടപ്പോഴാണ് ശര്‍മിഷ്ട മര്‍ദനം അവസാനിപ്പിച്ചത്. ഫര്‍ഗുനിയുടെ നിലവിളി കേട്ടെത്തിയ ഭര്‍ത്താവാണ് ഇവരെ ആശുപത്രിയില്‍ കൊണ്ടുപോയത്. മര്‍ദനത്തെ തുടര്‍ന്നുണ്ടായ […]

കൊല്‍ക്കത്ത: ബിരിയാണിയെ ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. കൊല്‍ക്കത്തയിലെ പട്ടുലിയിലാണ് സംഭവം. വീട്ടമ്മയെ ഭര്‍തൃസഹോദരിയാണ് മര്‍ദിച്ചുകൊന്നത്. ഫര്‍ഗുനി ബസു(48) എന്ന വീട്ടമ്മയാണ് മരിച്ചത്. സംഭവത്തില്‍ ഫര്‍ഗുനിയുടെ ഭര്‍ത്താവിന്റെ സഹോദരി ശര്‍മിഷ്ട ബസുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫര്‍ഗുനിയുണ്ടാക്കിയ ബിരിയാണി കഴിച്ച് ശര്‍മിഷ്ടയുടെ മകന്‍ ഛര്‍ദിച്ചതിനെ ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്.
തുടര്‍ന്ന് ശര്‍മിഷ്ട, ഫര്‍ഗുനിയെ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. ഇവരുടെ ബോധം നഷ്ടപ്പെട്ടപ്പോഴാണ് ശര്‍മിഷ്ട മര്‍ദനം അവസാനിപ്പിച്ചത്. ഫര്‍ഗുനിയുടെ നിലവിളി കേട്ടെത്തിയ ഭര്‍ത്താവാണ് ഇവരെ ആശുപത്രിയില്‍ കൊണ്ടുപോയത്. മര്‍ദനത്തെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.
അറസ്റ്റിലായ ശര്‍മിഷ്ട മാനസികരോഗിയാണെന്നും ഇവര്‍ സ്ഥിരമായി പ്രശ്‌നങ്ങളുണ്ടാക്കുമായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.
Kolkata Woman Suffers Heart Attack and Dies After Being Thrashed by Sister-in-law Over Biryani