അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപത്തെ ഭൂമി വാങ്ങിക്കൂട്ടി എം.എല്‍.എമാരും എം.പിമാരും ഉദ്യോഗസ്ഥരും; റിപോര്‍ട്ട് പുറത്ത്

ന്യൂഡെല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപത്തെ ഭൂമി വാങ്ങിക്കൂട്ടി എം.എല്‍.എമാരും എം.പിമാരും ഉദ്യോഗസ്ഥരും. 2019 നവംബര്‍ ഒമ്പതിലെ സുപ്രീം കോടതി വിധിക്ക് ശേഷം അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപത്തെ ഭൂമി എം.എല്‍.എമാര്‍, എം.പിമാര്‍, അയോധ്യയില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥര്‍, അവരുടെ അടുത്ത ബന്ധുക്കള്‍, പ്രാദേശിക റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വാങ്ങിക്കൂട്ടുകയാണെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ഫെബ്രുവരിയില്‍ സ്ഥാപിതമായ ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ഇതുവരെ 70 […]

ന്യൂഡെല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപത്തെ ഭൂമി വാങ്ങിക്കൂട്ടി എം.എല്‍.എമാരും എം.പിമാരും ഉദ്യോഗസ്ഥരും. 2019 നവംബര്‍ ഒമ്പതിലെ സുപ്രീം കോടതി വിധിക്ക് ശേഷം അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപത്തെ ഭൂമി എം.എല്‍.എമാര്‍, എം.പിമാര്‍, അയോധ്യയില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥര്‍, അവരുടെ അടുത്ത ബന്ധുക്കള്‍, പ്രാദേശിക റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വാങ്ങിക്കൂട്ടുകയാണെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2020 ഫെബ്രുവരിയില്‍ സ്ഥാപിതമായ ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ഇതുവരെ 70 ഏക്കറോളം ഏറ്റെടുത്തിട്ടുണ്ട്. ക്ഷേത്രനിര്‍മാണം പുരോഗമിക്കുമ്പോള്‍ ഇവിടെ കൂടുതല്‍ ഭൂമി ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്. അപ്പോള്‍ ഭൂമി വന്‍ വിലക്ക് വില്‍ക്കാന്‍ സാധിക്കും. ഇത് മുന്‍കൂട്ടി കണ്ടാണ് സ്വകാര്യ ബ്രോക്കര്‍മാര്‍ക്കൊപ്പം ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോസ്ഥര്‍ വരെ ഭൂമി വാങ്ങിക്കൂട്ടുന്നതെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

എംഎല്‍എ, മേയര്‍, സംസ്ഥാന ഒബിസി കമ്മീഷന്‍ അംഗം, ഡിവിഷണല്‍ കമ്മീഷണര്‍, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്, സര്‍ക്കിള്‍ ഓഫീസര്‍, സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ എന്നിവരുടെ ബന്ധുക്കള്‍ വരെ സ്വന്തം പേരില്‍ ഭൂമി വാങ്ങിയിട്ടുണ്ട്. ഇതെല്ലാം രാമക്ഷേത്രത്തിന്റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ളതാണ് എന്നതാണ് മറ്റൊരു വസ്തുത.

ഇതില്‍ അഞ്ചു ഇടപാടുകളില്‍ ഭൂമി വില്‍പ്പന നടത്തിയ മഹര്‍ഷി രാമായണ്‍ വിദ്യാപീഢം ട്രസ്റ്റ് ദളിതരായ ഗ്രാമീണരില്‍ നിന്ന് അന്യായമായാണ് ഭൂമി വാങ്ങിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ ക്രമക്കേട് അന്വേഷിച്ച ഉദ്യോഗസ്ഥരുടെ ബന്ധുക്കളാണ് ഭൂമി വാങ്ങിയതെന്നതും ശ്രദ്ധേയം. എം.എല്‍.എമാരും അയോധ്യ മേയറും സംസ്ഥാന ഒ.ബിസി കമ്മീഷന്‍ അംഗവും സ്വന്തം പേരില്‍ തന്നെ ഭൂമി വാങ്ങിയിട്ടുണ്ട്. മറ്റ് റവന്യൂ, പോലീസ് മേധാവികളടക്കമുള്ള മറ്റ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളുടെ പേരിലാണ് ഭൂമി വാങ്ങിക്കൂട്ടിയിരിക്കുന്നത്.

Related Articles
Next Story
Share it