ബംഗാളില്‍ ഇടതിന് മുന്നേറ്റം; തൃണമൂല്‍ തരംഗത്തിനിടയിലും ഏഴ് ശതമാനം വോട്ട് വര്‍ധിച്ചു; കോണ്‍ഗ്രസിനും ബിജെപിക്കും മുന്നിലെത്തി ഇടതുപാര്‍ട്ടികള്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ തരംഗത്തിനിടയിലും വന്‍ മുന്നേറ്റവുമായി ഇടതുപാര്‍ട്ടികള്‍. ഏഴ് ശതമാനം വോട്ട് വര്‍ധിച്ച് കോണ്‍ഗ്രസിനും ബിജെപിക്കും മുന്നില്‍ ഇടതുപാര്‍ട്ടികളെത്തി. സംസ്ഥാനത്ത് തൃണമൂലിനും ഇടതുപക്ഷത്തിനും മാത്രമാണ് 10ശതമാനത്തിലധികം വോട്ട് ലഭിച്ചത്. 72 ശതമാനത്തിലേറെ വോട്ട് നേടി തൃണമൂല്‍ വമ്പന്‍ ജയം നേടിയപ്പോള്‍ തൊട്ട് പിന്നില്‍ വന്നത് ഇടത് പാര്‍ട്ടികളാണ്. 11.87 ശതമാനമാണ് വോട്ട് വിഹിതം. ബിജെപി 9.19 ശതമാനവും കോണ്‍ഗ്രസ് 4.13 ശതമാനവും വോട്ട് നേടി. 144 വാര്‍ഡുകളില്‍ 134 വാര്‍ഡുകളും നേടി […]

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ തരംഗത്തിനിടയിലും വന്‍ മുന്നേറ്റവുമായി ഇടതുപാര്‍ട്ടികള്‍. ഏഴ് ശതമാനം വോട്ട് വര്‍ധിച്ച് കോണ്‍ഗ്രസിനും ബിജെപിക്കും മുന്നില്‍ ഇടതുപാര്‍ട്ടികളെത്തി. സംസ്ഥാനത്ത് തൃണമൂലിനും ഇടതുപക്ഷത്തിനും മാത്രമാണ് 10ശതമാനത്തിലധികം വോട്ട് ലഭിച്ചത്. 72 ശതമാനത്തിലേറെ വോട്ട് നേടി തൃണമൂല്‍ വമ്പന്‍ ജയം നേടിയപ്പോള്‍ തൊട്ട് പിന്നില്‍ വന്നത് ഇടത് പാര്‍ട്ടികളാണ്. 11.87 ശതമാനമാണ് വോട്ട് വിഹിതം. ബിജെപി 9.19 ശതമാനവും കോണ്‍ഗ്രസ് 4.13 ശതമാനവും വോട്ട് നേടി.
144 വാര്‍ഡുകളില്‍ 134 വാര്‍ഡുകളും നേടി മൃഗീയമായ ഭൂരിപക്ഷമാണ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ നേടിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമായി ഉയര്‍ന്നുവന്ന ബിജെപിയെ മറികടക്കാനായത് ഇടതുപാര്‍ട്ടികള്‍ക്ക് ആവേശം നല്‍കിയിട്ടുണ്ട്. മൂന്ന് വാര്‍ഡുകളില്‍ ബിജെപി ജയിച്ചു. കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും രണ്ടിടത്താണ് ജയിച്ചത്. സ്വതന്ത്രര്‍ മൂന്നിടത്തും വിജയിച്ചു.
2015ലെ പ്രാദേശിക തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് ആറ് ശതമാനമാണ് കുറവെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിനെക്കാള്‍ 20 ശതമാനമാണ് കുറഞ്ഞത്. അതേസമയം ഇടത് പക്ഷത്തിന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെതിനെക്കാള്‍ 13 ശതമാനം കുറഞ്ഞെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ കണക്കെടുത്താല്‍ ഏഴ് ശതമാനം വോട്ട് വര്‍ദ്ധിച്ചിട്ടുണ്ട്. 65 സീറ്റുകളില്‍ ഇടത് പക്ഷം രണ്ടാം സ്ഥാനത്തെത്തി. 48 സീറ്റുകളില്‍ ബിജെപിയും 16 ഇടങ്ങളില്‍ കോണ്‍ഗ്രസും രണ്ടാം സ്ഥാനത്തെത്തി.