കൊല്‍ക്കത്ത ഫുട്‌ബോള്‍ ലീഗില്‍ അരങ്ങേറ്റം കുറിച്ച് മൊഗ്രാലിലെ മുഹമ്മദ് ദില്‍ഷാദ്
മൊഗ്രാല്‍: ഇശലിന്റെയും കാല്‍പന്തുകളിയുടെയും നാടിന് അഭിമാനമായി മുഹമ്മദ് ദില്‍ഷാദ് എം.എല്‍. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് താരം ദില്‍ഷാദ് കൊല്‍ക്കത്ത ഫുട്‌ബോള്‍ ലീഗിന്റെ പ്രീമിയര്‍ ഡിവിഷനില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.ഏറ്റവും വാശിയേറിയ ലീഗുകളില്‍ ഒന്നായാണ് കൊല്‍ക്കത്ത ഫുട്‌ബോള്‍ ലീഗ് അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ദില്‍ഷാദിന്റെ നേട്ടം നാട് അഭിമാനത്തോടെയാണ് കാണുന്നത്.ദില്‍ഷാദിന് സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഫുട്‌ബോളിനോടായിരുന്നു കമ്പം. പിന്നീട് മൊഗ്രാല്‍ സ്‌പോര്‍ട്‌സിന് ക്ലബ്ബിനുവേണ്ടി ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി നടന്ന ടൂര്‍ണമെന്റുകളില്‍ കളിക്കുകയും പലതവണ ടീമിനെ വിജയിപ്പിക്കുന്നതില്‍ നിര്‍ണായകമാകുകയും ചെയ്തു.കളിക്കളത്തില്‍ ചീറ്റപ്പുലിയായി മൈതാനം […]

മൊഗ്രാല്‍: ഇശലിന്റെയും കാല്‍പന്തുകളിയുടെയും നാടിന് അഭിമാനമായി മുഹമ്മദ് ദില്‍ഷാദ് എം.എല്‍. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് താരം ദില്‍ഷാദ് കൊല്‍ക്കത്ത ഫുട്‌ബോള്‍ ലീഗിന്റെ പ്രീമിയര്‍ ഡിവിഷനില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.
ഏറ്റവും വാശിയേറിയ ലീഗുകളില്‍ ഒന്നായാണ് കൊല്‍ക്കത്ത ഫുട്‌ബോള്‍ ലീഗ് അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ദില്‍ഷാദിന്റെ നേട്ടം നാട് അഭിമാനത്തോടെയാണ് കാണുന്നത്.
ദില്‍ഷാദിന് സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഫുട്‌ബോളിനോടായിരുന്നു കമ്പം. പിന്നീട് മൊഗ്രാല്‍ സ്‌പോര്‍ട്‌സിന് ക്ലബ്ബിനുവേണ്ടി ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി നടന്ന ടൂര്‍ണമെന്റുകളില്‍ കളിക്കുകയും പലതവണ ടീമിനെ വിജയിപ്പിക്കുന്നതില്‍ നിര്‍ണായകമാകുകയും ചെയ്തു.
കളിക്കളത്തില്‍ ചീറ്റപ്പുലിയായി മൈതാനം അടക്കിവാഴുന്ന നല്ലൊരു പ്ലേ മേക്കര്‍ കൂടിയാണ് ദില്‍ഷാദ്. മത്സരിച്ച മിക്ക കളികളിലും മികച്ച ഫോര്‍വേഡും മികച്ച കളിക്കാരനുമൊക്കെയായി ദില്‍ഷാദ് തിരഞ്ഞെടുക്കപ്പെടാറുണ്ട്.
നേരത്തെ ബംഗളൂരു യൂണിവേഴ്‌സിറ്റിക്ക് വേണ്ടി മൂന്ന് തവണ ബൂട്ടണിഞ്ഞിട്ടുണ്ട്. ഒപ്പം കേരള പ്രീമിയര്‍ ലീഗ്, ഗോകുലം എഫ്.സി, ബാസ്‌കോ ഒതുകൂങ്ങല്‍, റിയല്‍ മലബാര്‍ എഫ്.സി എന്നീ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 2022ല്‍ സന്തോഷ് ട്രോഫി ക്യാമ്പുകളില്‍ പങ്കെടുത്തു.
സെവന്‍സ് ഫിഫ മഞ്ചേരി, എഫ്.സി പെരിന്തല്‍മണ്ണ, റിയല്‍ എഫ്.സി തെന്നല്‍, റോയല്‍ ട്രാവല്‍ കോഴിക്കോട്, അല്‍ മദീന ചെറുപ്പുളശ്ശേരി, എ.വൈ.സി ഉച്ചരക്കടവ് എന്നീ ടീമുകളുടെ ഭാഗമായും ദില്‍ഷാദ് അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. മൊഗ്രാലിലെ അറിയപ്പെടുന്ന ഫുട്‌ബോള്‍ കുടുംബാംഗത്തില്‍ നിന്നാണ് ദില്‍ഷാദിന്റെ പിറവി. ഉപ്പൂപ്പ മുഹമ്മദ് എം.എല്‍ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആദ്യകാല ക്യാപ്റ്റന്മാരില്‍ ഒരാളാണ്. ദില്‍ഷാദിന്റെ പിതാവ് എം.എല്‍ അബ്ബാസ് മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ റഫറിയും കോച്ചും ടീം മാനേജറുമൊക്കെയായി ഇപ്പോഴും കളിക്കളത്തില്‍ ഉണ്ട്.