കോയിപ്പാടി ജി.എല്‍.പി സ്‌കൂള്‍ കെട്ടിടം അപകടാവസ്ഥയില്‍
കുമ്പള: 85 ഓളം കുട്ടികള്‍ പഠിക്കുന്ന കോയിപ്പാടി ജി.എല്‍.പി സ്‌കൂള്‍ കെട്ടിടം അപകടാവസ്ഥയില്‍. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പുതിയ കെട്ടിട നിര്‍മ്മാണം ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണ്. സ്‌കൂള്‍ കെട്ടിടത്തിനായി വാര്‍ഡ് മെമ്പറും കുമ്പള പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ സബൂറയും പി.ടി.എ-എസ്.എം.സി ഭാരവാഹികളും മുട്ടാത്ത വാതിലുകളില്ല. ഏതെങ്കിലും ഫണ്ട് കെട്ടിടത്തിനായി ശരിയായി വരുമ്പോള്‍ ഉദ്യോഗസ്ഥര്‍ സാങ്കേതിക തടസ്സങ്ങള്‍ ഉയര്‍ത്തി പദ്ധതിക്ക് തുരങ്കം വയ്ക്കുകയാണെന്നാണ് ആക്ഷേപം.രണ്ടുവര്‍ഷം മുമ്പ് കെട്ടിടത്തിലെ രണ്ട് ക്ലാസ് മുറികള്‍ക്കായി 25 ലക്ഷം രൂപ കുമ്പള […]

കുമ്പള: 85 ഓളം കുട്ടികള്‍ പഠിക്കുന്ന കോയിപ്പാടി ജി.എല്‍.പി സ്‌കൂള്‍ കെട്ടിടം അപകടാവസ്ഥയില്‍. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പുതിയ കെട്ടിട നിര്‍മ്മാണം ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണ്. സ്‌കൂള്‍ കെട്ടിടത്തിനായി വാര്‍ഡ് മെമ്പറും കുമ്പള പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ സബൂറയും പി.ടി.എ-എസ്.എം.സി ഭാരവാഹികളും മുട്ടാത്ത വാതിലുകളില്ല. ഏതെങ്കിലും ഫണ്ട് കെട്ടിടത്തിനായി ശരിയായി വരുമ്പോള്‍ ഉദ്യോഗസ്ഥര്‍ സാങ്കേതിക തടസ്സങ്ങള്‍ ഉയര്‍ത്തി പദ്ധതിക്ക് തുരങ്കം വയ്ക്കുകയാണെന്നാണ് ആക്ഷേപം.
രണ്ടുവര്‍ഷം മുമ്പ് കെട്ടിടത്തിലെ രണ്ട് ക്ലാസ് മുറികള്‍ക്കായി 25 ലക്ഷം രൂപ കുമ്പള പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്ന് വാര്‍ഡ് മെമ്പര്‍ പറയുന്നു. പിന്നീട് കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിച്ചപ്പോള്‍ സ്‌കൂള്‍ കെട്ടിടം തീരദേശത്തായതുകൊണ്ട് സി.ആര്‍.ഇസെഡിന്റെ കൂടി അനുമതി വേണമെന്നായി. ഈ തടസ്സം നീക്കാനും വാര്‍ഡ് മെമ്പറടക്കമുള്ളവര്‍ക്ക് തിരുവനന്തപുരം വരെ പോകേണ്ടിവന്നു.
പിന്നീട് എ.കെ.എം അഷ്റഫ് എം.എല്‍.എ ഇടപെട്ട് ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോള്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് കിട്ടാന്‍ 3,70,000 രൂപ അടക്കാന്‍ ആവശ്യപ്പെട്ടതായി പറയുന്നു. ഇതിന് ശേഷവും പ്രൊജക്റ്റ് തയ്യാറാക്കി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ലെന്ന ആക്ഷേപമുണ്ട്. 2021ല്‍ കെട്ടിടം അപകടാവസ്ഥയിലാണെന്ന് കാട്ടി പഞ്ചായത്തിന് ബന്ധപ്പെട്ടവര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 500 മീറ്റര്‍ അകലെയുള്ള മദ്രസാ കെട്ടിടത്തിലായിരുന്നു ക്ലാസുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഉച്ചഭക്ഷണത്തിനും മറ്റും ഇത് തടസ്സമാവുന്നുവെന്ന കാരണത്താല്‍ വീണ്ടും ക്ലാസുകള്‍ അപകടാവസ്ഥയിലായ കെട്ടിടത്തിലേക്ക് തന്നെ മാറ്റേണ്ടിവന്നത് രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. കോയിപ്പാടി ജി.എല്‍.പി സ്‌കൂള്‍ യു.പി സ്‌കൂളായി ഉയര്‍ത്തുന്നത് പരിഗണനയിലിരിക്കെയാണ് ഈ അവഗണന നേരിടുന്നത്.