വിരാട് കോഹ്ലിയും ലയണല്‍ മെസിയും ഒരുപോലെ; രണ്ട് പേര്‍ക്കും കപ്പ് ഇല്ല: റമീസ് രാജ
കറാച്ചി: ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ഫുട്‌ബോള്‍ താരം ലയണല്‍ മെസിയും ഒരുപോലെയാണെന്ന് പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ റമീസ് രാജ. ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഒരുങ്ങുന്ന സാഹചര്യത്തിലാണ് വിരാട് കോഹ്ലിയെ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയോട് ഉപമിച്ച് താരം രംഗത്തെത്തിയത്. ലോകം ശ്രദ്ധിക്കപ്പെടുന്ന വലിയ താരങ്ങളാണ് രണ്ടുപേരുമെന്നും എന്നാല്‍ ദേശീയ ടീമുകള്‍ക്കൊപ്പം രണ്ടു പേര്‍ക്കും പ്രധാന കിരീടവിജയങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതു അവസാനിപ്പിക്കാന്‍ കോഹ്ലി എന്തു ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. എല്ലാം നേടിയിട്ടും ഒരു പ്രധാനപ്പെട്ട […]

കറാച്ചി: ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ഫുട്‌ബോള്‍ താരം ലയണല്‍ മെസിയും ഒരുപോലെയാണെന്ന് പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ റമീസ് രാജ. ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഒരുങ്ങുന്ന സാഹചര്യത്തിലാണ് വിരാട് കോഹ്ലിയെ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയോട് ഉപമിച്ച് താരം രംഗത്തെത്തിയത്. ലോകം ശ്രദ്ധിക്കപ്പെടുന്ന വലിയ താരങ്ങളാണ് രണ്ടുപേരുമെന്നും എന്നാല്‍ ദേശീയ ടീമുകള്‍ക്കൊപ്പം രണ്ടു പേര്‍ക്കും പ്രധാന കിരീടവിജയങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതു അവസാനിപ്പിക്കാന്‍ കോഹ്ലി എന്തു ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
എല്ലാം നേടിയിട്ടും ഒരു പ്രധാനപ്പെട്ട കിരീടമില്ലെന്നത് കരിയറിലെ പോരായ്മയാണ്. നോക്കൗട്ട് മല്‍സരങ്ങളില്‍ ഇറങ്ങുമ്പോള്‍ ശാന്തനായി, സമ്മര്‍ദ്ദമില്ലാതെ കളിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ബാറ്റ്‌സ്മാനെന്ന നിലയില്‍ ഐസിസിയുടെ നോക്കൗട്ട് മല്‍സരങ്ങളില്‍ കോഹ്ലി നിരാശപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പ് ഫൈനല്‍ പോലെയുള്ള വലിയ വേദികളില്‍ പെര്‍ഫോം ചെയ്യുമ്പോഴാണ് ഒരു കളിക്കാരന്റെ കഴിവ് തെളിയിക്കപ്പെടുന്നത്. റമീസ് രാജ അഭിപ്രായപ്പെട്ടു.
2013ന് ശേഷം ഐസിസിയുടെ ഒരു പ്രധാന കിരീടവും ഇന്ത്യ നേടിയിട്ടില്ല. 2013ല്‍ ധോണി നായകനായിരിക്കെ ചാമ്പ്യന്‍സ് ട്രോഫി നേടിയതാണ് ഇന്ത്യയുടെ അവസാന കിരീടനേട്ടം. കഴിഞ്ഞ രണ്ട് വര്‍ഷമായി വിരാട് കോഹ്ലിക്ക് ഒരു സെഞ്ചുറി പോലും നേടാനായിട്ടില്ല. 2019 നവംബറിലാണ് ചാരം അവസാനമായി ഒരു സെഞ്ചുറി നേടിയത്. അതേവര്‍ഷം ഓഗസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ നേടിയ 114 റണ്‍സാണ് കോഹ്ലിയുടെ ബാറ്റില്‍ പിറന്ന അവസാന ഏകദിന സെഞ്ചുറി.