കോടോത്ത് ഗോവിന്ദന്‍ നായര്‍ അനുസ്മരണം

കാസര്‍കോട്: സപ്ത ഭാഷ സംഗമ ഭൂമിയായ കാസര്‍കോട്ടെ ജനങ്ങളുടെ മനസ്സില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ വേരുറപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ നേതാവായിരുന്നു കോടോത് ഗോവിന്ദന്‍ നായര്‍ എന്ന് ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ അനുസ്മരിച്ചു. മുന്‍ ഡിസിസി പ്രസിഡണ്ടും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായ കോടോത്ത് ഗോവിന്ദന്‍ നായരുടെ പതിനൊന്നാം ചരമ വാര്‍ഷിക ദിനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗത്തിലും അധ്യക്ഷത വഹിച്ചു സംസാരിക്കുകയിരുന്നു അദ്ദേഹം. കെപിസിസി മെമ്പര്‍ പിഎ അഷ്‌റഫലി അനുസ്മരണ പ്രഭാഷണം […]

കാസര്‍കോട്: സപ്ത ഭാഷ സംഗമ ഭൂമിയായ കാസര്‍കോട്ടെ ജനങ്ങളുടെ മനസ്സില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ വേരുറപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ നേതാവായിരുന്നു കോടോത് ഗോവിന്ദന്‍ നായര്‍ എന്ന് ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ അനുസ്മരിച്ചു. മുന്‍ ഡിസിസി പ്രസിഡണ്ടും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായ കോടോത്ത് ഗോവിന്ദന്‍ നായരുടെ പതിനൊന്നാം ചരമ വാര്‍ഷിക ദിനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗത്തിലും അധ്യക്ഷത വഹിച്ചു സംസാരിക്കുകയിരുന്നു അദ്ദേഹം. കെപിസിസി മെമ്പര്‍ പിഎ അഷ്‌റഫലി അനുസ്മരണ പ്രഭാഷണം നടത്തി. കോണ്‍ഗ്രസ് നേതാക്കളായ എംസി പ്രഭാകരന്‍, പിവി സുരേഷ്, കരുണ്‍ താപ്പ, കെ ഖാലിദ്, എ വാസുദേവന്‍, ജി നാരായണന്‍, മനാഫ് നുള്ളിപ്പാടി, ഉമേഷ് അണങ്കൂര്‍, രാജീവന്‍ നമ്പ്യാര്‍, അഡ്വ. പി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it