വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ശേഖരിച്ച് കോടോം-ബേളൂര്‍ പഞ്ചായത്ത്

കാഞ്ഞങ്ങാട്: സാമൂഹ്യ ദ്രോഹികള്‍ റോഡരികില്‍ വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ ശേഖരിച്ച് മാലിന്യ മുക്തമാക്കാനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കി കോടോം-ബേളൂര്‍ പഞ്ചായത്ത് 19-ാം വാര്‍ഡ്. അമ്പലത്തറ മുതല്‍ മുട്ടിച്ചരല്‍ വരെ സംസ്ഥാന പാതയുടെ ഇരുവശങ്ങളിലുമാണ് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്. നിരവധി വര്‍ഷങ്ങളായി മാലിന്യങ്ങള്‍ സ്ഥിരമായി വലിച്ചെറിയുന്ന ഗുരുപുരം, മുട്ടിച്ചരല്‍ വളവുകളില്‍ വാഹന യാത്രക്കാര്‍ക്ക് പോലും മൂക്കുപൊത്തി മാത്രമേ സഞ്ചരിക്കാന്‍ കഴിയുകയുള്ളു.ഈ സ്ഥിതി മാറ്റിയെടുക്കാനാണ് ശ്രമം. വാര്‍ഡ് സമിതിയുടെയും ഹരിതകര്‍മ്മ സേനയുടെയും നേതൃത്വത്തിലാണ് മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്യുന്നത്.തുടര്‍ന്നും മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.ഇതിന്റെ […]

കാഞ്ഞങ്ങാട്: സാമൂഹ്യ ദ്രോഹികള്‍ റോഡരികില്‍ വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ ശേഖരിച്ച് മാലിന്യ മുക്തമാക്കാനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കി കോടോം-ബേളൂര്‍ പഞ്ചായത്ത് 19-ാം വാര്‍ഡ്. അമ്പലത്തറ മുതല്‍ മുട്ടിച്ചരല്‍ വരെ സംസ്ഥാന പാതയുടെ ഇരുവശങ്ങളിലുമാണ് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്. നിരവധി വര്‍ഷങ്ങളായി മാലിന്യങ്ങള്‍ സ്ഥിരമായി വലിച്ചെറിയുന്ന ഗുരുപുരം, മുട്ടിച്ചരല്‍ വളവുകളില്‍ വാഹന യാത്രക്കാര്‍ക്ക് പോലും മൂക്കുപൊത്തി മാത്രമേ സഞ്ചരിക്കാന്‍ കഴിയുകയുള്ളു.
ഈ സ്ഥിതി മാറ്റിയെടുക്കാനാണ് ശ്രമം. വാര്‍ഡ് സമിതിയുടെയും ഹരിതകര്‍മ്മ സേനയുടെയും നേതൃത്വത്തിലാണ് മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്യുന്നത്.
തുടര്‍ന്നും മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി സി.സി.ടി.വി ക്യാമറകളും സ്ഥാപിക്കും. മാലിന്യ നീക്കത്തിന് വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ പി. ദാമോദരന്‍, വാര്‍ഡ് കണ്‍വീനര്‍ പി. ജയകുമാര്‍, ഹരിത സേനാംഗങ്ങളായ രജിത, സുജാത, ബിന്ദു, ബബിത, സുനിത, ലക്ഷ്മി നേതൃത്വം നല്‍കി.

Related Articles
Next Story
Share it