കോടോം-ബേളൂര്‍ ബജറ്റ്; ഒടയംചാല്‍ ബസ്സ്റ്റാന്റ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കും

കാഞ്ഞങ്ങാട്: കോടോം-ബേളൂര്‍ പഞ്ചായത്തിലെ സ്വപ്‌ന പദ്ധതിയായ ഒടയംചാല്‍ ബസ് സ്റ്റാന്റ് ഷോപ്പിങ്ങ് കോംപ്ലക്‌സ് ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാക്കുന്നതുള്‍പ്പെടെ നിരവധി പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ബജറ്റ് വൈസ് പ്രസിഡണ്ട് പി. ദാമോദരന്‍ അവതരിപ്പിച്ചു. മറ്റൊരു വന്‍കിട പദ്ധതിയായ സാര്‍ക്ക് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ് ഷോപ്പിങ്ങ് കോംപ്ലക്‌സ് പ്രവര്‍ത്തനവും അന്തിമഘട്ടത്തിലെത്തിയത്. എസ്.ടി-എസ്.സി വിഭാഗങ്ങള്‍ക്ക് പി.എസ്.സി കോച്ചിങ്ങ്, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എല്‍.എസ്.എസ് പരീക്ഷയ്ക്കുള്ള പരിശീലനം എന്നിവ ബജറ്റില്‍ നിര്‍ദ്ദേശിക്കുണ്ട്.പഞ്ചായത്തിലെ മുഴുവന്‍ തരിശുനിലങ്ങളും കണ്ടെത്തി ഇവിടെ […]

കാഞ്ഞങ്ങാട്: കോടോം-ബേളൂര്‍ പഞ്ചായത്തിലെ സ്വപ്‌ന പദ്ധതിയായ ഒടയംചാല്‍ ബസ് സ്റ്റാന്റ് ഷോപ്പിങ്ങ് കോംപ്ലക്‌സ് ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാക്കുന്നതുള്‍പ്പെടെ നിരവധി പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ബജറ്റ് വൈസ് പ്രസിഡണ്ട് പി. ദാമോദരന്‍ അവതരിപ്പിച്ചു. മറ്റൊരു വന്‍കിട പദ്ധതിയായ സാര്‍ക്ക് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ് ഷോപ്പിങ്ങ് കോംപ്ലക്‌സ് പ്രവര്‍ത്തനവും അന്തിമഘട്ടത്തിലെത്തിയത്. എസ്.ടി-എസ്.സി വിഭാഗങ്ങള്‍ക്ക് പി.എസ്.സി കോച്ചിങ്ങ്, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എല്‍.എസ്.എസ് പരീക്ഷയ്ക്കുള്ള പരിശീലനം എന്നിവ ബജറ്റില്‍ നിര്‍ദ്ദേശിക്കുണ്ട്.
പഞ്ചായത്തിലെ മുഴുവന്‍ തരിശുനിലങ്ങളും കണ്ടെത്തി ഇവിടെ വിവിധ ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കൃഷിയിറക്കുന്ന പദ്ധതിയും ബജറ്റിലുണ്ട്. വിവിധ വികസന ഏജന്‍സി ഫണ്ടുകള്‍ ലഭ്യമാക്കി ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കും.
നവകേരള ദര്‍ശനത്തിന്റെ ഭാഗമായി അതിദാരിദ്ര്യ നിര്‍മാര്‍ജനം, വാതില്‍പടി സേവനം, മാലിന്യ വിമുക്ത കേരളം എന്നിവ ശക്തമാക്കും. ബജറ്റില്‍ ഏറ്റവും കൂടുതല്‍ പാര്‍പ്പിട മേഖലയ്ക്കാണ് കൂടുതല്‍ തുക വകയിരുത്തിയത്. 11,55,16,500 രൂപയാണ് നീക്കിയത്. പശ്ചാത്തല മേഖലയ്ക്ക് 4,49,75,000 രൂപയാണ് നീക്കിയത്.
കാര്‍ഷിക മേഖല-76,82400, പട്ടികവര്‍ഗ- പട്ടികജാതി മേഖല-1,26,61000, ആരോഗ്യ മേഖല-46,20000, കുടിവെള്ളം-ശുചിത്വം-95,41,200, വനിതാഘടക പദ്ധതി- 38,26,900, വിദ്യാഭ്യാസ മേഖല-34,13 450, വയോജന മേഖല-19,13,450 എന്നിങ്ങനെയാണ് നീക്കിവെച്ചത്. യോഗത്തില്‍ പ്രസിഡണ്ട് പി. ശ്രീജ അധ്യക്ഷത വഹിച്ചു.

Related Articles
Next Story
Share it