കോടിയേരി ഒഴിഞ്ഞു; എം വി ഗോവിന്ദന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞു. ഇനി എം.വി.ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി. കോടിയേരിക്ക് ചുമതല നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആണ് തീരുമാനമെന്നാണ് സി.പിഎം വിശദീകരണം. ഇ.പി.ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, എം.എ.ബേബി, എ.വിജയരാഘവന്‍ എന്നിവര്‍ പങ്കെടുത്തു.ഒഴിയാമെന്ന കോടിയേരി ബാലകൃഷ്ണന്റെ തീരുമാനത്തിന് രാവിലെ ചേര്‍ന്ന സിപിഎം സംസ്ഥാന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കിയിരുന്നു. അവധിയില്‍ പോകാം എന്ന നിര്‍ദേശം […]

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞു. ഇനി എം.വി.ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി. കോടിയേരിക്ക് ചുമതല നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആണ് തീരുമാനമെന്നാണ് സി.പിഎം വിശദീകരണം. ഇ.പി.ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, എം.എ.ബേബി, എ.വിജയരാഘവന്‍ എന്നിവര്‍ പങ്കെടുത്തു.
ഒഴിയാമെന്ന കോടിയേരി ബാലകൃഷ്ണന്റെ തീരുമാനത്തിന് രാവിലെ ചേര്‍ന്ന സിപിഎം സംസ്ഥാന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കിയിരുന്നു. അവധിയില്‍ പോകാം എന്ന നിര്‍ദേശം സെക്രട്ടേറിയറ്റ് മുന്നോട്ടു വച്ചെങ്കിലും ഒഴിയാമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു കോടിയേരി. തുടര്‍ന്ന് ഈ തീരുമാനം സെക്രട്ടേറിയറ്റ് അംഗീകരിച്ചു. കോടിയേരിക്ക് പകരക്കാരനെ നിശ്ചയിക്കുന്നതിനെ ചൊല്ലിയായിയരുന്നു പിന്നീട് ചര്‍ച്ച. പിബി അംഗം എ.വിജയരാഘവന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ.ബാലന്‍, ഇ.പി.ജയരാജന്‍ എന്നിവരുടെ പേരുകളായിരുന്നു പരിഗണനയില്‍. സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി കോടിയേരിയെ നേരില്‍ക്കണ്ട് തീരുമാനം അറിയിച്ചിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കോടിയേരി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.