ബാലനെ തള്ളി കോടിയേരി; എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്ക് വിടില്ല

തിരുവനന്തപുരം: എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്റെ ആവശ്യം തള്ളി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എയ്ഡഡ് സ്‌കൂളുകളുടെ നിയമനം പി.എസ്.സിക്ക് വിടില്ലെന്നും ഇക്കാര്യം സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു. എല്ലാവശവും പഠിച്ച ശേഷം മാത്രമേ ഇക്കാര്യം ചര്‍ച്ച ചെയ്യുകയുള്ളുവെന്നും കോടിയേരി പറഞ്ഞു. എ.കെ ബാലന്റെ പ്രസ്താവനക്ക് പിന്നാലെ പ്രതിഷേധവുമായി എന്‍.എസ്.എസ് അടക്കമുള്ള സംഘടനകള്‍ രംഗത്തുവന്നിരുന്നു. എയ്ഡഡ് സ്ഥാപനങ്ങളുടെ നിയമനം പി.എസ്.സിക്ക് വിടാന്‍ തല്‍ക്കാലം ഉദ്ദേശമില്ലെന്ന് സി.പി.എം സംസ്ഥാന […]

തിരുവനന്തപുരം: എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്റെ ആവശ്യം തള്ളി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എയ്ഡഡ് സ്‌കൂളുകളുടെ നിയമനം പി.എസ്.സിക്ക് വിടില്ലെന്നും ഇക്കാര്യം സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു. എല്ലാവശവും പഠിച്ച ശേഷം മാത്രമേ ഇക്കാര്യം ചര്‍ച്ച ചെയ്യുകയുള്ളുവെന്നും കോടിയേരി പറഞ്ഞു. എ.കെ ബാലന്റെ പ്രസ്താവനക്ക് പിന്നാലെ പ്രതിഷേധവുമായി എന്‍.എസ്.എസ് അടക്കമുള്ള സംഘടനകള്‍ രംഗത്തുവന്നിരുന്നു. എയ്ഡഡ് സ്ഥാപനങ്ങളുടെ നിയമനം പി.എസ്.സിക്ക് വിടാന്‍ തല്‍ക്കാലം ഉദ്ദേശമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി തന്നെ വ്യക്തമാക്കിയതോടെ ഇതുസംബന്ധിച്ചുള്ള വിവാദങ്ങളും അവസാനിക്കുകയാണ്.
സാമൂഹ്യ നീതി ഉറപ്പാക്കാന്‍ എയ്ഡഡ് സ്‌കൂളുകളിലെ നിയമനം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂവെന്നും ലക്ഷങ്ങളും കോടികളും കോഴ നല്‍കാന്‍ കെല്‍പ്പുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ നിയമനം ലഭിക്കുന്നതെന്നുമായിരുന്നു എ.കെ ബാലന്റെ ആരോപണം. നിയമനം പി.എസ്.സിക്ക് വിട്ടാല്‍ അനാവശ്യ നിയമനങ്ങള്‍ ഒഴിവാക്കാമെന്നും സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ബാലന്റെ അഭിപ്രായത്തെ എം.ഇ.എസും എസ്.എന്‍.ഡി.പിയും സ്വാഗതം ചെയ്തുവെങ്കിലും കെ.സി.ബി.സിയും എന്‍.എസ്.എസും എതിര്‍പ്പുമായി രംഗത്തെത്തി. എന്നാല്‍ സി.പി.എം സംസ്ഥാന സെക്രട്ടറി തന്നെ വിഷയത്തില്‍ ഇടപെട്ട്, എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടില്ലെന്ന് പ്രഖ്യാപിച്ചതോടെ ഇതുസംബന്ധിച്ച വിവാദം കെട്ടടങ്ങിയിരിക്കുകയാണ്.

Related Articles
Next Story
Share it